'ടീമിലെ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം'; ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്

2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്

'ടീമിലെ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം'; ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്
dot image

2027 ഏകദിന ലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോൾ ലോകകപ്പിന് മുമ്പായി ഒരു ടീമിൽ ഉൾപ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം ഉയർത്തണം എന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുഖ്യപരിശീലകൻ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. ഇങ്ങനെ ചെയ്യുന്നതിലൂടെ താരങ്ങൾക്ക് പരുക്കേറ്റാൽ ഉണ്ടാകുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും ഒപ്പം കളികളുടെ ഗതി അനുസരിച്ച് പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

'കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ഞങ്ങൾക്ക് പല പരിക്കുകളും നേരിടേണ്ടി വന്നിരുന്നു. ഞങ്ങളുടെ ട്രാവിസ് ഹെഡിനും ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസനും കഴിഞ്ഞ ടൂർണമെന്റിൽ പരിക്കേറ്റിരുന്നു. ഇതോടെ ആദ്യഘട്ട മത്സരങ്ങളിൽ 12-13 താരങ്ങളെ വച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടിയും വന്നിരുന്നു', ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും, ആറ് സൂപ്പര്‍ 7 പോരാട്ടങ്ങളും, സെമിഫൈനലും ഫൈനലും അടക്കം കുറഞ്ഞത് പതിമൂന്ന് മത്സരങ്ങളിലാകും കിരീടത്തിൽ മുത്തമിടുന്ന ടീം ഈ ലോകകപ്പിൽ കളിക്കേണ്ടിവരുന്ന മത്സരങ്ങൾ. 2023 ലോകകപ്പിൽ കിരീടം ഉയർത്തിയ ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാർ.

Content highlight: Australia coach urges ICC increase World Cup squad

dot image
To advertise here,contact us
dot image