'സഞ്ജുവിനെ ടീമില്‍ ഉൾപ്പെടുത്താതിരുന്നതിന് കാരണമുണ്ട്'; ഇന്ത്യന്‍ മുൻ താരം

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ കൂടുതൽ മത്സരങ്ങളിൽ ഇറക്കണമായിരുന്നെനും അദ്ദേഹം കൂട്ടിച്ചേർത്തു

'സഞ്ജുവിനെ ടീമില്‍ ഉൾപ്പെടുത്താതിരുന്നതിന് കാരണമുണ്ട്'; ഇന്ത്യന്‍ മുൻ താരം
dot image

സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ അതിന് കൃത്യമായ കാരണമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ദീപ് ദാസ്ഗുപ്ത. സെലക്ഷന്‍ കമ്മിറ്റിയുടെ റൊട്ടേഷന്‍ നയത്തിന്റെ ഭാഗമായാണ് താരത്തെ പുറത്തിരുത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

'ഒരു കളിയിൽ ആകെ രണ്ട് ഓപ്പണാർക്ക് മാത്രമേ കളത്തിൽ ഇറങ്ങാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സഞ്ജുവിന് പുറത്തിരുത്തിയതോ അല്ലെങ്കിൽ വിശ്രമം അനുവദിച്ചതു ആയിരിക്കാം. ഓപ്പണിങ് കൂട്ടുകെട്ടുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, എന്നിങ്ങനെ ഓപ്‌ഷനുകൾ നിരവധിയാണ്', ദാസ്ഗുപ്ത തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

അതേസമയം, ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ കൂടുതൽ മത്സരങ്ങളിൽ ഇറക്കണമായിരുന്നെനും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയിൽ അക്‌സര്‍ പട്ടേലിനെയും കളത്തിൽ ഇറക്കിയിരുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Content highlight: Former cricketer Deep Dasgupta explains reason behind Sanju Samson exclusion

dot image
To advertise here,contact us
dot image