കെസിഎല്‍ ഫാന്‍ ലീഗ്; കോഴിക്കോട് ജില്ലയില്‍ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കള്‍

ഫൈനലില്‍ തോല്‍പ്പിച്ചത് കാപ്‌സ് നെവര്‍മൈന്‍ഡിനെ

കെസിഎല്‍ ഫാന്‍ ലീഗ്; കോഴിക്കോട് ജില്ലയില്‍ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കള്‍
dot image

കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎല്‍ ഫാന്‍ ലീഗിന്റെ കോഴിക്കോട് ജില്ലാ മത്സരങ്ങളില്‍ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലില്‍ കാപ്‌സ് നെവര്‍മൈന്‍ഡിനെ തോല്‍പ്പിച്ചാണ് യുവ രാമനാട്ടുകര ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകള്‍ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത കാപ്‌സ് നെവര്‍മൈന്‍ഡ് ആറ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവ രാമനാട്ടുകര 4.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 14 പന്തുകളില്‍ അഞ്ച് സിക്‌സറടക്കം 34 റണ്‍സുമായി പുറത്താകാതെ നിന്ന വിവേക് മോഹനനാണ് ടീമിന് വിജയമൊരുക്കിയത്. വിവേക് തന്നെയാണ് കളിയിലെ താരം.

മികച്ച ബാറ്ററും ടൂര്‍ണമെന്റിലെ താരവുമായി യുഎസ് അഭിലാഷ് തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഹാദിയാണ് മികച്ച ബൗളര്‍. ആകെ 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

contet highlights: KCL Fan League; Yuva Ramanattukara Cricket Club emerges champions in Kozhikode district

dot image
To advertise here,contact us
dot image