'IPL ലെ ഫ്ലാറ്റ് പിച്ച് ഇന്ത്യയ്ക്ക് തിരിച്ചടിയായി'; വിമർശനവുമായി മഞ്ജരേക്കർ

ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് മഞ്ജരേക്കര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

'IPL ലെ ഫ്ലാറ്റ് പിച്ച് ഇന്ത്യയ്ക്ക് തിരിച്ചടിയായി'; വിമർശനവുമായി മഞ്ജരേക്കർ
dot image

ഐപിഎല്ലിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങളെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടി20 ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് പിന്നില്‍ ഐ പി എല്ലിലെ ഫ്‌ളാറ്റ് പിച്ചുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം ഐപിഎല്ലിലെ ഘടനാപരമായ പ്രശ്‌നങ്ങളാണ് പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് മഞ്ജരേക്കര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഐപിഎല്‍ പ്രകടനങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ യഥാര്‍ത്ഥ കഴിവല്ല കാണിക്കുന്നതെന്നു, വിദേശ പര്യടനങ്ങള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിന് അപ്പുറത്തേക്ക് സെലക്ടര്‍മാര്‍ ചിന്തിക്കണമെന്നും അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു.

'ഈ പരാജയത്തിന് കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അനാവശ്യമായ 'മേക്കപ്പ്' നല്‍കുന്ന ഐപിഎല്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ചവരെയാണ് ഉത്തരവാദികളാക്കേണ്ടത്. വിദേശ പര്യടനങ്ങള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ഐപിഎല്ലിന്റെ ഈ മിഥ്യാധാരണകള്‍ ഒഴിവാക്കി യഥാര്‍ത്ഥ കഴിവുള്ളവരെ കണ്ടെത്തുകയാണ് സെലക്ടര്‍മാര്‍ ചെയ്യേണ്ടത്.' മഞ്ജരേക്കര്‍ കുറിച്ചു.


ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍മാരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായും മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


content highlights: sanjay manjrekar criticizes ipl flat pitches after india t20 series loss

dot image
To advertise here,contact us
dot image