മിസ് ചെയ്യുന്നു എന്ന് ആരാധകൻ; സ്കൈയുടെ മറുപടി വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സൂര്യകുമാറിനെ മിസ് ചെയ്യുന്നു എന്ന ആരാധകൻ പറഞ്ഞതിന് താരം നൽകിയ മറുപടി വൈറലാകുന്നു

മിസ് ചെയ്യുന്നു എന്ന് ആരാധകൻ; സ്കൈയുടെ മറുപടി വൈറൽ
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സൂര്യകുമാറിനെ മിസ് ചെയ്യുന്നു എന്ന ആരാധകൻ പറഞ്ഞതിന് താരം നൽകിയ മറുപടി വൈറലാകുന്നു. ടി20 നായക സ്ഥാനവും അയർലണ്ട്, ഇംഗ്ലണ്ട് പരമ്പരകൾക്കായുള്ള ഇന്ത്യൻ ടീമിലെ സ്ഥാനവും നഷ്ട്ടമായതിന് പിന്നാലെ നടന്ന പ്രതികരണം കൂടിയാണിത്. തമാശരൂപേണ കൂടി ആയിരുന്നു താരത്തിന്റെ പ്രതികരണം.

'സൂര്യകുമാർ ഭായ്, നിങ്ങളെ അയർലണ്ട് സിരീസിൽ മിസ് ചെയ്തു', സലൂണിൽ എത്തിയ താരത്തോട് ആരാധകൻ പറഞ്ഞു. എന്നാൽ, എല്ലാം നല്ലപോലെ നടന്നില്ല എന്ന തമാശരൂപേണ ഉള്ള മറുപടിയായിരുന്നു സ്കൈ നൽകിയത്. ഇതോടെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാവുകയും ചെയ്തു.

അയർലണ്ടിന് എതിരായ സീരിസിൽ രണ്ട് മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ രണ്ടിലും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു. ആദ്യ മത്സരത്തിൽ 34 റൺസിനായിരുന്നു പരാജയപ്പെട്ടതെങ്കിലും രണ്ടാം മത്സരത്തിൽ ഒരു റൺസിനായിരുന്നു.

Content highlight: Suryakumar Yadav viral reply to fan missing him on field

dot image
To advertise here,contact us
dot image