ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം; അർധസെഞ്ചുറിക്ക് അരികെ വീണ് ഇഷാൻ കിഷൻ

ഇന്ത്യ - ഇംഗ്ലണ്ട് ടി20 ൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം; അർധസെഞ്ചുറിക്ക് അരികെ വീണ് ഇഷാൻ കിഷൻ
dot image

ഇന്ത്യ - ഇംഗ്ലണ്ട് ടി20 ൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റൺസ് നേടിയത്. ഇഷാൻ കിഷനും അഭിഷേക് ശർമയും നായകൻ ശ്രേയസ് അയ്യരും ഇന്ത്യയ്ക്കായി തിളങ്ങി.

അർധസെഞ്ചുറിക്ക് ഒരു റൺസ് മാത്രം അകലെയായിരുന്നു ഇഷാൻ കിഷൻ വീണത്. നാൽപ്പത് പന്തുകളിൽ നിന്നായിരുന്നു ഇഷാൻ 49 റൺസ് അടിച്ചുകൂട്ടിയത്. 6 ബൗണ്ടറികളും താരത്തിന്റെ ബാറ്റിൽ നിന്ന് ബാറ്റിൽ നിന്ന് പിറന്നിരുന്നു. ഓപണർ അഭിഷേക് ശർമയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 24 പന്തുകളിൽ നിന്ന് 43 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒരു സിക്സറും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ്. 22 പന്തിൽ നിന്ന് 37 റൺസ് നേടിയ നായകൻ ശ്രേയസ് അയ്യരാണ് പിന്നീട് ഇന്ത്യക്കായി മികച്ച് നിന്നത്. ഒരു സിക്സറും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ്.

അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി രണ്ട് സിക്സറുകൾ അടക്കം 10 പന്തിൽ നിന്ന് 14 റൺസാണ് സ്വന്തമാക്കിയത്. തിലക് വർമ 24 റൺസും ശിവം ദുബെ അഞ്ച് റൺസും ഹർഷിത് റാണ ആറും അക്സർ പട്ടേൽ രണ്ട് റൺസുമാണ് നേടിയത്. സാം കറൺ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ജോഫ്ര ആർച്ചർ, വിൽ ജാക്‌സ്, ലിയാം എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content highlight: IND vs ENG 2nd T20 2026 Ishan Kishan out for 49 India set big target for England

dot image
To advertise here,contact us
dot image