സഞ്ജുവും ഇഷാനും നിരാശപ്പെടുത്തി; തകര്‍ത്തടിച്ച് ശ്രേയസും അഭിഷേകും

ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു, ഇംഗ്ലണ്ടിന് ലക്ഷ്യം 190

സഞ്ജുവും ഇഷാനും നിരാശപ്പെടുത്തി; തകര്‍ത്തടിച്ച് ശ്രേയസും അഭിഷേകും
dot image

സഞ്ജു സാംസണ്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച മത്സരം ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന് ദുരന്തപൂര്‍ണമായി. ഇഷാന്‍ കിഷനും വന്നപാടേ പവലിയനിലേക്ക് മടങ്ങി. പക്ഷെ, ഒട്ടും ചോരാത്ത പോരാട്ട വീര്യത്തോടെ അഭിഷേക് ശര്‍മ നിലയുറപ്പിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഭേദപ്പെട്ട സ്‌കോറിലെത്തി. 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഇന്ത്യ കുറിച്ചത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 47 പന്തില്‍ 68 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 24 പന്തില്‍ 59 റണ്‍സെടുത്ത് മടങ്ങി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അതിവേഗം 100 സിക്‌സര്‍ പിന്നിടുന്ന താരമായി അദ്ദേഹം റെക്കോഡിട്ടു. ശിവം ദുബെ (42) തിളങ്ങി. സഞ്ജു സാംസണ്‍ (ഒന്ന്) നിരാശപ്പെടുത്തി. റണ്ണെടുക്കാതെ ഇഷാന്‍ കിഷനും അതിവേഗം മടങ്ങി. തിലക് വര്‍മ (13) നിരാശപ്പെടുത്തി. ഹര്‍ഷിത് റാണയും റണ്ണെടുത്തില്ല. അക്‌സര്‍ പട്ടേല്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.

ഇംഗ്ലണ്ടിനുവേണ്ടി സാഖിബ് മഹ്‌മൂദ് മൂന്നുവിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

content highlights: Sanju and Ishan disappoint; Shreyas and Abhishek smash runs

dot image
To advertise here,contact us
dot image