ഗുരുതര നിയമലംഘനം; സൗദിയിൽ 12 കുടിവെള്ള ബോട്ടിലിങ് പ്ലാന്റുകൾ അടച്ചുപൂട്ടി

എട്ട് സർക്കാർ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്

ഗുരുതര നിയമലംഘനം; സൗദിയിൽ 12 കുടിവെള്ള ബോട്ടിലിങ് പ്ലാന്റുകൾ അടച്ചുപൂട്ടി
dot image

സൗദി അറേബ്യയിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകും വിധം ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 12 കുടിവെള്ള ബോട്ടിലിങ് പ്ലാന്റുകൾ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. ജിദ്ദയിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ കർശനമായ പരിശോധനയിലാണ് ഈ അനധികൃത പ്ലാന്റുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ നിരവധി പേരെ അധികൃതർ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എട്ട് സർക്കാർ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ലൈസൻസില്ലാതെയും വ്യാജ രേഖകൾ ചമച്ചും വൻതോതിൽ കുടിവെള്ള വിതരണം നടത്തിവന്ന പ്ലാന്റുകളാണ് ഉടനടി അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടത്. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.

അജ്ഞാതമായ സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഈ പ്ലാന്റുകൾ പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. പൊതു വിതരണ ശൃംഖലയിൽ നിന്ന് നിയമവിരുദ്ധമായി വെള്ളം ചോർത്തിയെടുത്ത്, ലൈസൻസുള്ള പ്രമുഖ കമ്പനികളുടെ ബോട്ടിലുകളിലാക്കി അനധികൃതമായി വിപണിയിലെത്തിക്കുകയായിരുന്നു ഇവരുടെ രീതി. കേവലം കുടിവെള്ള വിൽപ്പനയ്ക്കുള്ള റീട്ടെയിൽ ലൈസൻസുകൾ കൈവശം വെച്ചുകൊണ്ടാണ്, യാതൊരുവിധ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇവർ വലിയ തോതിലുള്ള ഉത്പാദനവും ബോട്ടിലിങ്ങും നടത്തിവന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

Also Read:

വാണിജ്യപരമായ ഒളിച്ചുകളി, ലൈസൻസില്ലാതെ പ്രവർത്തിക്കുക, നികുതി ഇൻവോയ്‌സുകൾ നൽകാതിരിക്കുക, തൊഴിൽ നിയമ ലംഘനങ്ങൾ, പൊതു ജലശൃംഖലയിലെ നിയമവിരുദ്ധ ഇടപെടലുകൾ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഈ പ്ലാന്റുകൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് സൗദി അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

Content Highlights: Saudi Arabia has ordered the closure of 12 drinking water bottling plants after detecting serious violations of regulations and quality standards. The move underscores the Kingdom's commitment to protecting consumer health and enforcing strict compliance in the food and beverage sector.

dot image
To advertise here,contact us
dot image