32 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി; ആഭ്യന്തര ടി20 ലീഗില്‍ തകര്‍പ്പന്‍ ഫോമിൽ തിലക് വർമ

ഇന്ത്യ എ ടീമിനെ ത്രിരാഷ്ട്ര പരമ്പര കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ ആഭ്യന്തര ടി20യില്‍ സെഞ്ചുറിയുമായി തിലക് വര്‍മ

32 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി; ആഭ്യന്തര ടി20 ലീഗില്‍ തകര്‍പ്പന്‍ ഫോമിൽ തിലക് വർമ
dot image

ഇന്ത്യ എ ടീമിനെ ത്രിരാഷ്ട്ര പരമ്പര കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ ആഭ്യന്തര ടി20യില്‍ സെഞ്ചുറിയുമായി തിലക് വര്‍മ. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീനിധി യൂണിവേഴ്‌സിറ്റി ടി20 മത്സരത്തിലാണ് തിലക് സെഞ്ചു നേടിയത്.

സെഞ്ചുറിയിലൂടെ മേദക് ഫാല്‍ക്കണ്‍സിന് തകര്‍പ്പന്‍ ജയവും സമ്മാനിച്ചു. വാരങ്കല്‍ വാരിയേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 259 റണ്‍സ്, ക്യാപ്റ്റന്‍ തിലക് വര്‍മ്മയുടെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തിലാണ് ഫാല്‍ക്കണ്‍സ് അവസാന ഓവറുകളില്‍ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത വാരങ്കല്‍ വാരിയേഴ്‌സ് ക്യാപ്റ്റന്‍ അമന്‍ റാവു പെരാളയുടെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെയാണ് 258/7 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. അമന്‍ വെറും 48 പന്തില്‍ നിന്ന് 142 റണ്‍സാണ് അടിച്ചുകൂട്ടിയത് .

മറുപടി ബാറ്റിംഗിനിറങ്ങിയ ഫാല്‍ക്കണ്‍സിനായി തുടക്കം മുതല്‍ തന്നെ തിലക് വര്‍മ്മ കളം നിറഞ്ഞു കളിച്ചു. വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണപ്പോഴും, തിലക് തന്റെ സ്വാഭാവിക ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു.

വെറും 42 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച തിലക്, 56 പന്തില്‍ നിന്ന് പുറത്താകാതെ 136 റണ്‍സ് നേടി. 14 ഫോറുകളും 8 സിക്‌സുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്.


Content highlights: tilak-varma-fastest-t20-century-domestic-cricket-highlights

dot image
To advertise here,contact us
dot image