

ടി20 ലോകത്തിലെ പുത്തന്‍ താരോദയമായ 15കാരന്‍ വൈഭവ് സൂര്യവംശി തന്റെ ബാറ്റിംഗ് മികവുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ശ്രീലങ്ക എ ടീമിനെതിരായ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ 29 പന്തില്‍ 94 റണ്‍സ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം തന്റെ വിമര്‍ശകരുടെ വായടപ്പിച്ചത്.
ടി20 മത്സരങ്ങളിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് വൈഭവ് പ്രശസ്തനായത്. എന്നാല്‍, ടി20 ഫോര്‍മാറ്റില്‍ നിന്ന് 50 ഓവര്‍ ഫോര്‍മാറ്റിലേക്ക് മാറുന്നതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍, തന്റെ കരിയറിനെ തെറ്റിദ്ധരിച്ചവര്‍ക്കുള്ള മറുപടി വളരെ കൃത്യമായിരുന്നു വൈഭവിന്റെ മറുപടി.
ഈ പരമ്പരയില്‍ നിന്ന് ഒരുപാട് പഠിച്ചു, പക്ഷെ ഞാന്‍ ഇതിനുമുമ്പും ധാരാളം 50 ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അത് പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.' താരം മുന്നറിയിപ്പ് നല്‍കി. വൈഭവ് തുടര്‍ന്നു.
രണ്ട് ഐപിഎല്‍ സീസണുകളിലായി 34 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും, താരത്തിന്റെ ആഗ്രഹം 50 ഓവര്‍ ക്രിക്കറ്റ് കൂടിയാണ്. 25 അണ്ടര്‍-19 ഏകദിനങ്ങളില്‍ നിന്ന് 1,412 റണ്‍സും നാല് സെഞ്ചുറികളും നേടിയിട്ടുള്ള വൈഭവ്, ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ്. മൊത്തം 38 സീനിയര്‍-യൂത്ത് ഏകദിന മത്സരങ്ങളുടെ പരിചയം അവനുണ്ട്.
Content highlights: vaibhav-suryavanshi-statement-on-odi-cricket-bcci-selection-signal