

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ മിന്നും ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 .5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 402 റൺസ് നേടി.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും സെഞ്ച്വറി നേടി. ഗിൽ 110 പന്തിൽ രണ്ട് സിക്‌സറും 22 ഫോറുകളും അടക്കം 154 റൺസാണ് നേടിയത്. ഇഷാൻ 74 പന്തിൽ ഏഴ് സിക്‌സറും 14 ഫോറുകളും അടക്കം 125 റൺസ് നേടി.
രോഹിത് ശർമ 39 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 48 റൺസ് നേടി. ശ്രേയസ് അയ്യർ 26 റൺസ് നേടി. അഫ്ഗാന് വേണ്ടി നങ്കേയാലിയ ഖരോട്ടെ നാല് വിക്കറ്റും റാഷിദ് ഖാൻ മൂന്ന് വിക്കറ്റും നേടി.
content highlights: india vs afghanistan 2nd odi shubman gill ishan kishan century huge score