

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനായുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി - നാഗോയയിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. 15 അംഗ ടീമിൽ നിന്ന് പാകിസ്താന്റെ മുൻനിര താരങ്ങളായ ഷഹീൻ ഷാ അഫ്രീദി, ബാബർ അസം, സൽമാൻ അലി ആഗ, ഷദാബ് ഖാൻ എന്നിവരെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റനായി അബ്ദുൾ സമദിനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ 3-നാണ് മെഡൽ മത്സരങ്ങൾ നടക്കുക.
യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമിൽ 30കാരനായ സാഹിബ്സാദ ഫർഹാൻ ആണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്നത്. ടീമിലെ പരിചയസമ്പന്നനായ താരം കൂടിയാണ് അദ്ദേഹം. പാക് ടീമിനായി 46 ടി20 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്. അതിൽ നിന്ന് രണ്ട് സെഞ്ചുറികളും 10 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 1,305 റൺസ് ഫര്‍ഹാൻ സ്വന്തമാക്കിയിട്ടുമുണ്ട്. 2026ലെ ടി20 ലോകകപ്പിലെ പാകിസ്താന്റെ ടോപ്പ് സ്കോറർ കൂടിയായിരുന്നു ഫർഹാൻ. ആകിഫ് ജാവേദ്, അലി റാസ, മാസ് സദാഖത്, സാദ് മസൂദ് എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള പുതുമുഖങ്ങള്‍.
ഏഷ്യൻ ഗെയിംസ് പാകിസ്താൻ സ്ക്വാഡ്; സാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ് (വൈസ് ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, ആകിഫ് ജാവേദ്, അലി റാസ, അരാഫത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മാസ് സദാഖത്, മുഹമ്മദ് സൽമാൻ മിർസ, സാദ് മസൂദ്, സയിം അയൂബ്, സുഫ്യാൻ മുഖീം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).
Content highlight: Asian Games: Pakistan cricket team