15 വര്‍ഷമായി ചോദിച്ചിട്ടും മമ്മൂട്ടി സാറിനെ പോലും കാണിച്ചിട്ടില്ല, അത് എന്‍റെ വ്യക്തിപരമായ സന്തോഷമാണ്; ജയറാം

15 വര്‍ഷമായി അദ്ദേഹം എന്നോട് ചോദിക്കുന്നു, ഒരു തവണ എന്നെ അവിടെ കൊണ്ടു കാണിക്കാമോ എന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചിട്ടില്ല.

15 വര്‍ഷമായി ചോദിച്ചിട്ടും മമ്മൂട്ടി സാറിനെ പോലും കാണിച്ചിട്ടില്ല, അത് എന്‍റെ വ്യക്തിപരമായ സന്തോഷമാണ്; ജയറാം
dot image

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ മറ്റു ഭാഷ സിനിമകളും നടൻ ഇപ്പോൾ നിറ സാന്നിധ്യമാണ്. സിനിമയ്ക്ക് പുറമേ പൂര പ്രേമിയും ആന കമ്പവും ചെണ്ട മേളവും നടന്റെ ഒപ്പം ഉണ്ട്. ഇപ്പോഴിതാ തന്റെ കൃഷി ഇടത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പല തവണ ചോദിച്ചിട്ടും മമ്മൂട്ടിയെപോലും അവിടെ കൊണ്ട് പോയി കാണിച്ചിട്ടില്ലെന്നും തന്റെ വ്യക്തിപരമായ സന്തോഷമാണ് അതെന്നും ജയറാം പറഞ്ഞു. സിനിമയില്ലെങ്കിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് സിനിമ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'ചെന്നൈയില്‍ ആയിരിക്കും ഉറക്കം ഉണരുന്നത്. രാവിലെ എണീക്കുമ്പോള്‍ സിനിമയില്ല, കോടമ്പാക്കം ഇല്ല, ഒന്നും ഇല്ല. എനിക്ക് കേരളത്തില്‍ കൃഷിയുണ്ട്. നേരെ അവിടേയ്ക്ക് പോകും. ഒരുപാട് വര്‍ഷങ്ങളായി ഉള്ളതാണ്. അത് ഞാന്‍ പുറമേക്ക് അധികം പ്രദര്‍ശിപ്പിക്കാറില്ല. ഫോട്ടോ എടുക്കുകയോ മറ്റുള്ളവരെ കാണിക്കാറോ ഒന്നുമില്ല. ആരും അവിടെ വന്നിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ വലിയ താല്‍പര്യം ഉള്ള ആളാണ് മമ്മൂട്ടി സാര്‍. 15 വര്‍ഷമായി അദ്ദേഹം എന്നോട് ചോദിക്കുന്നു, ഒരു തവണ എന്നെ അവിടെ കൊണ്ടു കാണിക്കാമോ എന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചിട്ടില്ല. അത് എന്‍റെ വ്യക്തിപരമായ സന്തോഷമാണ്. കൊണ്ടുപോകില്ല.

'കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലുമുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന ഇടവേളകളിലെല്ലാം ഞാന്‍ അവിടെയാണ് ഉണ്ടാവുക. സിനിമയില്‍ ആണെങ്കില്‍ ഒരു ദിവസം ആരംഭിക്കുക രാവിലെ ആറ് മണിക്ക് ആയിരിക്കും. എന്നാല്‍ ഫാമില്‍ അത് പുലര്‍ച്ചെ 3.30 ന് ആയിരിക്കും. പശുവിനെ കറക്കല്‍ എല്ലാം ആ സമയത്താണ് തുടങ്ങുക. അതൊരു 7.30- 8 മണി വരെ ഉണ്ടാവും. വൈകുന്നേരം വരെ അവിടെ ജോലികള്‍ ഉണ്ടാവും. അതില്‍ ഞാന്‍ പൂര്‍ണ്ണമായും മുഴുകും. ശരിക്കും ആസ്വദിക്കുകയും ചെയ്യും.

ഇവിടെ സിനിമ ഇല്ലാതായാല്‍ നേരെ അവിടേയ്ക്ക് പോകും. എനിക്ക് മൂന്ന് തവണ കൃഷി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2005 ല്‍ മികച്ച പരിസ്ഥിതി സൗഹൃദ ഫാം, മികച്ച ഫാം, 2022 ല്‍ മികച്ച കര്‍ഷകനുള്ള കേരള സംസ്ഥാന പുരസ്കാരവും. കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഈ പുരസ്കാരത്തില്‍ എന്നെ കൂടുതല്‍ അഭിനന്ദിച്ചത്”, ജയറാം പറയുന്നത്. പിന്നെയും അധിക സമയം ലഭിച്ചാല്‍ താന്‍ ചെണ്ട കൊട്ടാന്‍ പോകുമെന്നും ജയറാം പറയുന്നു.

Content Highlights: Actor Jayaram has revealed that he still hasn't taken Mammootty to visit his farm, even though the Malayalam superstar had asked about it. The revelation came during a candid interaction where Jayaram spoke about his farming interests and his long-standing friendship with Mammootty.

dot image
To advertise here,contact us
dot image