ഓപണിങ്ങിൽ വൈഭവെത്തും!; സഞ്ജുവിന് സ്ഥാനം നഷ്ടമാകുമോ?; ശ്രേയസ് നായകനായാൽ മാറ്റമുറപ്പ്

ശ്രേയസ് തന്നെ ക്യാപ്റ്റനായി വരാനാണ് കൂടുതല്‍ സാധ്യത.

ഓപണിങ്ങിൽ വൈഭവെത്തും!; സഞ്ജുവിന് സ്ഥാനം നഷ്ടമാകുമോ?; ശ്രേയസ് നായകനായാൽ മാറ്റമുറപ്പ്
dot image

കുട്ടി ക്രിക്കറ്റിൽ വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സൂര്യകുമാര്‍ യാദവിനു പകരം പുതിയൊരു ക്യാപ്റ്റന്‍ തലപ്പത്തേക്കു വരുമെന്നതാണ്.

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ആരു വരുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും ശ്രേയസ് അയ്യര്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കമെന്നു തന്നെ പറയേണ്ടിയും വരും.

ശ്രേയസ് തന്നെ ക്യാപ്റ്റനായി വരാനാണ് കൂടുതല്‍ സാധ്യത. വൈസ് ക്യാപ്റ്റന്‍സി യുവതാരം തിലക് വര്‍മയ്ക്കും ലഭിച്ചേക്കും. 15 കാരനായ വൈഭവ് സൂര്യവംശി ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ പരമ്പരയ്ക്കു മുമ്പുള്ള അയര്‍ലാന്‍ഡ് പര്യടനത്തില്‍ താരം അരങ്ങേറിയേക്കുകയും ചെയ്യും.

വൈഭവ് ടീമിലെത്തിയാല്‍ നിലവിലെ ബാറ്റിങ് കോമ്പിനേഷനാകെ പൊളിച്ചു പണിയേണ്ടതായി വരും. വൈഭവും മറ്റൊരു വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുമായിരിക്കും ഇനി ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരെന്നു ഉറപ്പിക്കാം. അപ്പോള്‍ സഞ്ജുവിനു താഴേക്കു ഇറങ്ങേണ്ടി വരം. മൂന്നാം നമ്പറിലാവും അദ്ദേഹം കളിച്ചേക്കുക.

നിലവില്‍ മൂന്നാമതുള്ള ഇഷാന്‍ നാലിലായിരിക്കും ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഓപ്പണിങ് മുതല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. അതിനാല്‍ നാലാം നമ്പര്‍ ഇഷാന് ഒരു വെല്ലുവിളി ആയേക്കില്ല. അഞ്ചാമനായി ക്യാപ്റ്റന്‍ ശ്രേയസിന്റെ ഊഴമായിരിക്കും.

തുടര്‍ന്ന് ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷര്‍മാരുടെ റോളില്‍ തിലകും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. ഈ ചുമതല ഇവരില്‍ ഭദ്രമായിരിക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും തുടര്‍ന്ന് കളിക്കുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയെ പ്രതീക്ഷിക്കാം. പേസ് നിരയിലുണ്ടാവുക അര്‍ഷ്ദീപ് സിങും പ്രിന്‍സ് യാദവുമായിരിക്കും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കാനാണ് സാധ്യത. മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഈ ഫോര്‍മാറ്റിലാവും ഇവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുകയെന്നുറപ്പാണ്.

Content highlight: vaibhav suryavanshi to open will sanju samson lose his spot shreyas iyer captaincy changes

dot image
To advertise here,contact us
dot image