'എന്റെ ശ്രദ്ധ ഇനി ടെസ്റ്റ് ക്രിക്കറ്റില്‍' - അഫ്ഗാനിസ്താനെതിരായ മത്സരത്തിന് മുമ്പ് കുല്‍ദീപ് യാദവ്

ശനിയാഴ്ചയാണ് അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരം തുടങ്ങുന്നത്

'എന്റെ ശ്രദ്ധ ഇനി ടെസ്റ്റ് ക്രിക്കറ്റില്‍' - അഫ്ഗാനിസ്താനെതിരായ മത്സരത്തിന് മുമ്പ് കുല്‍ദീപ് യാദവ്
dot image

ആക്രമണോത്സുക സ്പിന്നിലൂടെ എതിര്‍ ടീമിനെതിരെ പന്തെറിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് എന്റെ തന്റെ ലക്ഷ്യമെന്ന് കുല്‍ദീപ് യാദവ്. ടെസ്റ്റ് ക്രിക്കറ്റിലാണ് എന്റെ മുഴുവന്‍ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിന്റെ പരാമര്‍ശം.

ഇന്ത്യയുടെ സ്പിന്‍ നിരയ്ക്ക് ഏറെ പ്രതീക്ഷയുമാണ് കുല്‍ദീപ് യാദവിന്റേത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു കുല്‍ദീപ് യാദവ്. പത്തുവിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍ തുടങ്ങിയ ബാറ്റര്‍മാരും കുല്‍ദീപ് യാദവിന് പുറമെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ ബൗളിങ് നിരയിലുമുണ്ട്.

അഫ്ഗാനിസ്താനെതിരായ മത്സരത്തിന് ശേഷം, അടുത്തവര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം. ഇത് ഇന്ത്യക്ക് നിര്‍ണായക മത്സരങ്ങളാകും. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതെല്ലാം ലക്ഷ്യമിട്ടാണ് കുല്‍ദീപ് യാദവിന്റെ പരിശീലനം. ടെസ്റ്റ് ക്രിക്കറ്റില്‍ ശരിയായ മാനസികാവസ്ഥ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും അതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

content highlights: My focus is now on Test cricket' - Kuldeep Yadav ahead of the match against Afghanistan

dot image
To advertise here,contact us
dot image