15 കാരന്റെ തലവര മാറി; IPL ന് പിന്നാലെ പരസ്യ പ്രതിഫലം കുത്തനെ കൂടി; കമ്പനികൾ ക്യൂവിൽ

ഐപിഎല്ലിൽ ടൂർണമെന്റിലെ താരവും ഓറഞ്ച് ക്യാപ്പും അടക്കം അഞ്ച് അവാർഡുകളാണ് താരം സ്വന്തമാക്കിയത്

15 കാരന്റെ തലവര മാറി; IPL ന് പിന്നാലെ പരസ്യ പ്രതിഫലം കുത്തനെ കൂടി; കമ്പനികൾ ക്യൂവിൽ
dot image

ഐപിഎല്ലിൽ അവാർഡുകൾ വാരിക്കൂട്ടിയതിന് പിന്നാലെ പരസ്യ പ്രതിഫലം വർധിപ്പിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. നേരത്തേ വാങ്ങിയ തുകയുടെ ഇരട്ടിയോളം പ്രതിഫലം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ലോകക്രിക്കറ്റിൽ തരംഗം തീർക്കുന്ന ഈ പതിനഞ്ചുകാരന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയരുകയാണ്. പ്രമുഖ കമ്പനികളെല്ലാം വൈഭവിന് പിറകേയാണ്.

ഐപിഎല്ലിൽ ടൂർണമെന്റിലെ താരവും ഓറഞ്ച് ക്യാപ്പും അടക്കം അഞ്ച് അവാർഡുകളാണ് താരം സ്വന്തമാക്കിയത്. ഒട്ടേറെ റെക്കോർഡുകളും കൗമാരതാരം സ്വന്തമാക്കി. അതിന് പിന്നാലെയാണ് വൈഭവ് തന്റെ പരസ്യ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തേ ഒരു കോടി രൂപയ്ക്കാണ് താരം പരസ്യ കമ്പനികളുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ അത് രണ്ട് കോടിയോളമായി വർധിപ്പിച്ചതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. വൈഭവിന്റെ മാതാപിതാക്കളാണ് ഇതുമായി ബന്ധപ്പെട്ടവ കൈകാര്യം ചെയ്യുന്നത്.

ഐപിഎല്ലിന് മുമ്പ്, 1 കോടി രൂപയ്ക്കാണ് വൈഭവ് ചില ബ്രാൻഡുകളുമായി കരാർ ഒപ്പിട്ടിരുന്നത്. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി 1 കോടിക്കാണ് വൈഭവ് കരാറുകൾ ഒപ്പിട്ടിരുന്നത്. എന്നാൽ ഇപ്പോൾ പരസ്യ പ്രതിഫലമായി 1.5 മുതൽ 2 കോടി വരെ നോക്കുന്നു. - അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് അവാർഡുകളാണ് ഐപിഎൽ സീസണിൽ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്, സൂപ്പർ സ്‌ട്രൈക്കർ, കൂടുതൽ സിക്‌സ് എന്നീ പുരസ്‌കാരങ്ങളാണ് 15-കാരൻ താരം നേടിയത്.

Content highlight:

dot image
To advertise here,contact us
dot image