

ഐ പി എല്ലിലെ ഇന്നലത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ 55 റൺസിനാണ് സൺറെെസേഴ്സ് ഹെെദരാബാദ് തോൽപ്പിച്ചത്.
റണ്ണൊഴുകിയ പിച്ചിൽ 55 റൺസിനാണ് ആതിഥേയരായ ഹെെദരാബാദ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹെെദരാബാദ് നാല് വിക്കറ്റിന് 255 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ആർസിബിക്ക് നാല് വിക്കറ്റിന് 200 റൺസാണ് നേടാനായത്.
🚨 HEATED ARGUMENT BETWEEN VIRAT KOHLI & TRAVIS HEAD 🚨
— lndian Sports Netwrk (@IS_Netwrk29) May 22, 2026
Virat Kohli Said 🗣️, “Come on, come bowl, and then I’ll show you sixes.”
Travis Head Said🗣️, “If I come to bowl, you’ll run back to the dressing room.” (Laugh)
pic.twitter.com/RjPg7RdKRa
മത്സരത്തിന് ശേഷം ആർസിബി ഹീറോ വിരാട് കോഹ്ലി യും ഹെെദരാബാദിന്റെ ട്രാവിസ് ഹെഡും തമ്മിലുള്ള പിണക്കമാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറുന്നത്. മത്സരശേഷം വിരാട് കോഹ്ലി ഹെഡിന് ഹസ്തദാനം നൽകാൻ തയ്യാറായില്ല.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. ആദ്യത്തെ രണ്ട് താരങ്ങൾക്ക് ഹസ്തദാനം നൽകിയ കോഹ്ലി മൂന്നാമനായെത്തിയ ഹെഡിനെ അവഗണിച്ച് നാലാം സ്ഥാനക്കാരന് ഹസ്തദാനം നൽകുകയാണ് ചെയ്തത്. കോഹ്ലിയുടെ വെല്ലുവിളി പാളിയതാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് സൂപ്പർ താരത്തെ എത്തിച്ചതെന്ന് പറയാം.
Virat Kohli ignored Travis Head when he tried to shake hands with him after the match 😭#SRHvsRCB pic.twitter.com/urAY79pYQ0
— Indian Cricket (@IPL2025Auction) May 22, 2026
ആർസിബിയുടെ ബാറ്റിങ്ങിനിടെ കോഹ്ലി അനാവശ്യമായി ഹെഡിനെ ട്രോളിയിരുന്നു. വെങ്കടേഷ് അയ്യർ തകർത്ത് ബാറ്റ് ചെയ്യവെ ഹെഡിനോട് പന്തെറിയാൻ കോഹ്ലി പറഞ്ഞു. ഇംപാക്ട് പ്ലയറെന്ന് പറഞ്ഞ് ഹെഡിനെ പരിഹസിക്കാനും ശ്രമിച്ചു. ഹെഡ് ഒന്നും പ്രതികരിച്ചില്ല. കോഹ്ലി കെെചൂണ്ടിവരെ സംസാരിച്ചിട്ടും തല ആട്ടുകമാത്രമാണ് ഹെഡ് ചെയ്തത്.
കോഹ്ലിയുടെ പന്തെറിയാനുള്ള വെല്ലുവിളി ഹെഡ് ഏറ്റെടുത്തുവെന്നതാണ് എടുത്തു പറയേണ്ടത്. പന്തെറിയാൻ പ്രയാസമുള്ള പിച്ചിൽ ഒരോവർ പന്തെറിഞ്ഞ ഹെഡ് ഒരു വിക്കറ്റാണ് നേടിയത്. അതും ആർസിബി നായകനായ രജത് പാട്ടീധാറിന്റെ വിക്കറ്റ്. ഈ സംഭവം കോഹ്ലിയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയെന്ന് പറയാം. അതുകൊണ്ടാണ് കോഹ്ലി ഹെഡിന് മനപ്പൂർവ്വം ഹസ്തദാനം നൽകാതിരുന്നത്.
വിരാട് കോഹ്ലി ചോദിച്ച് പണി വാങ്ങിയതാണെന്നാണ് ആരാധകർ പറയുന്നത്. ഹെഡിനോട് അനാവശ്യമായാണ് കോഹ്ലി അത്തരമൊരു വെല്ലുവിളി നടത്തിയതെന്നും ഹെഡ് സീനിയർ താരമെന്ന മര്യാദ കോഹ്ലിയോട് കാട്ടിയെന്നും ആരാധകർ പറയുന്നത്. കോഹ്ലി ചെയ്തത് ശരിയായില്ലെന്നാണ് കൂടുതൽ ആരാധകരും പ്രതികരിക്കുന്നത്. ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മത്സരത്തിൽ ബാറ്റുകൊണ്ടും കോഹ്ലിക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
content highlights: virat kohli travis head no handshake drama rcb vs srh ipl 2026