തോറ്റെങ്കിലും ആർസിബി തന്നെ ഒന്നാമത്; ജയിച്ചെങ്കിലും എസ് ആർ എച്ച് മൂന്നാമത്; ആദ്യ ക്വാളിഫയർ ചിത്രമായി

ജയത്തോടെ ഹൈദരാബാദിനും 14 മത്സരങ്ങളിൽനിന്ന് 18 പോയിന്റായി.

തോറ്റെങ്കിലും ആർസിബി തന്നെ ഒന്നാമത്; ജയിച്ചെങ്കിലും എസ് ആർ എച്ച് മൂന്നാമത്; ആദ്യ ക്വാളിഫയർ ചിത്രമായി
dot image

സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 55 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു.

ജയത്തോടെ ഹൈദരാബാദിനും 14 മത്സരങ്ങളിൽനിന്ന് 18 പോയിന്റായി. ഒന്നാമതുള്ള ആർസിബിക്കും രണ്ടാമതുള്ള ഗുജറാത്തിനും 18 പോയിന്റ് വീതം തന്നെയാണെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇവർ മുന്നിലെത്തിയത്.

ഈ മത്സരത്തിൽ കുറഞ്ഞത് 90 റൺസിനെങ്കിലും ജയിച്ചിരുന്നെങ്കിലും മാത്രമേ ഹൈദരാബാദിന് ഒന്നാമതെത്താനാകുമായിരുന്നുള്ളൂ. മേയ് 26ന് ആർസിബിയും ഗുജറാത്തും തമ്മിലാണ് ആദ്യ ക്വാളിഫയർ മത്സരം.

പ്ലേ ഓഫിലേക്കുള്ള ആദ്യ മൂന്ന് സ്ലോട്ടുകൾ ഉറപ്പായെങ്കിലും നാലാമത്തെ സ്ലോട്ടിലേക്ക് ഇതുവരെ ഏത് ടീമാണെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് ഇനിയുള്ള മത്സരം ജയിച്ചാൽ പ്ലേ ഓഫ് കടക്കും.

തോറ്റാൽ 13 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് കിങ്‌സ്, 13 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഡൽഹി ക്യാപിറ്റൽസ് എന്നിവർക്ക് സാധ്യതയുണ്ട്.

ചെന്നൈ സൂപ്പർ കിങ്‌സ്, ലഖ്‌നൗ സൂപ്പർ ജയൻറ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകൾ.

content highlights: rcb vs srh ipl 2026 playoffs qualifier 1 points table

dot image
To advertise here,contact us
dot image