ഓപ്പണിങില്‍ റുതുവും രഹാനെയും; നയിക്കാന്‍ ഹാര്‍ദിക്; സീസണിലെ ഫ്ലോപ്പ് 11

വന്‍ തുക വാങ്ങിയിട്ടും അതിനോടു നീതി പുലര്‍ത്താന്‍ ഇവര്‍ക്കായിില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഓപ്പണിങില്‍ റുതുവും രഹാനെയും; നയിക്കാന്‍ ഹാര്‍ദിക്; സീസണിലെ ഫ്ലോപ്പ് 11
dot image

ഐപിഎല്‍ 19ാം സീസണ്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. അവസാന റൗണ്ട് ലീഗ് ഘട്ട മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്ലേഓഫിലെ നാലു ടീമുകളില്‍ മൂന്നിനെയും വ്യക്തമായിക്കഴിഞ്ഞു. അവസാനത്തേത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം വരുംദിവസങ്ങളില്‍ ലഭിക്കുകയും ചെയ്യും.

ഈ സീസണില്‍ ഇതുവരെ പിന്നിട്ടു കഴിഞ്ഞ 66 മല്‍സരങ്ങളെടുത്താല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വന്‍ ഫ്‌ളോപ്പായി മാറിയ ചില വമ്പന്‍ താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും.

വന്‍ തുക വാങ്ങിയിട്ടും അതിനോടു നീതി പുലര്‍ത്താന്‍ ഇവര്‍ക്കായിില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ തരത്തില്‍ തീര്‍ത്തും നിറംമങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ദുരന്ത ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരെല്ലാമായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

വന്‍ ഫ്‌ളോപ്പുകളുടെ ഐപിഎല്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപറ്റന്‍ അജിങ്ക്യ രഹാനെയുമാണ്.

ഫ്‌ളോപ്പ് ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്, സിഎസ്‌കെയുടെ ഡെവാള്‍ഡ് ബ്രെവിസ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് എന്നിവരാണ്.

ഫ്‌ളോപ്പ് ഇലവനിലെ ഓള്‍റൗണ്ടര്‍മാരെ നോക്കിയാല്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ആര്‍സിബിയുടെ റൊമാരിയോ ഷെപ്പര്‍ഡ്, ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍, പഞ്ചാബിന്റെ മാര്‍ക്കോ യാന്‍സണ്‍ എന്നിവരാണുള്ളത്.

പേസ് നിരയില്‍ ഡിസിയുടെ ടി നടരാജനും ജസ്പ്രീത് ബുംറയുമാണ്. മുംബായ്ക്കായി 13 മാച്ചുകളില്‍ പന്തെറിഞ്ഞ ബുംറയ്ക്കു ലഭിച്ചത് വെറും നാലു വിക്കറ്റാണെന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം.

content highlights: ruturaj gaikwad ajinkya rahane hardik pandya ipl 2026 flop 11

dot image
To advertise here,contact us
dot image