

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ മികച്ച ടോട്ടലുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 250 റൺസാണ് എസ് ആർ എച്ച് നേടിയത്.
ഇഷാൻ കിഷൻ ആണ് ടോപ് സ്‌കോറർ. താരം 44 പന്തിൽ മൂന്ന് സിക്‌സറും എട്ട് ഫോറുകളൂം അടക്കം 79 റൺസ് നേടി. അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻഡ്രിച്ച് ക്ലാസൻ എന്നിവർ അർധ സെഞ്ച്വറി നേടി.
അഭിഷേക് 22 പന്തിൽ അഞ്ച് സിക്‌സറും നാല് ഫോറുകളും അടക്കം 56 റൺസ് നേടി. ക്ലാസൻ 24 പന്തിൽ അഞ്ച് സിക്‌സറും രണ്ട് ഫോറുകളും അടക്കം 51 റൺസ് നേടി. ട്രാവിസ് ഹെഡ് 16 പന്തിൽ 26 റൺസും നിതീഷ് കുമാർ റെഡ്‌ഡി 12 പന്തിൽ 29 റൺസും നേടി.
content highlights:rh-vs-rcb-ipl-2026-abhishek-sharma-ishan-kishan-heinrich-klaasen-fifty-malayalam-news