തോറ്റുപുറത്ത്; അവിടെ തീര്‍ന്നില്ല, പിഴയുമൊടുക്കണം

ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് 24 ലക്ഷം രൂപ പിഴശിക്ഷ, ടീമിനും പിഴ

തോറ്റുപുറത്ത്; അവിടെ തീര്‍ന്നില്ല, പിഴയുമൊടുക്കണം
dot image

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 89 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്സിന് മറ്റൊരു പ്രഹരം കൂടി. തോല്‍വിക്ക് പിന്നാലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ടീമിന് വലിയ പിഴയും ഐ.പി.എല്‍. ഗവേണിങ് കൗണ്‍സില്‍ വിധിച്ചു. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ സ്ലോ ഓവര്‍ റേറ്റായിരുന്നു ഇത്. അതിനാല്‍ത്തന്നെ കനത്ത പിഴശിക്ഷയാണ് ലഭിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് 24 ലക്ഷം രൂപയാണ് പിഴ ശിക്ഷ. ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള മറ്റെല്ലാ താരങ്ങള്‍ക്കും ആറുലക്ഷം രൂപയോ അല്ലെങ്കില്‍ മാച്ച് ഫീസിന്റെ 25 ശതമാനമോ പിഴയായി നല്‍കേണ്ടി വരും.
കഴിഞ്ഞദിവസം ഗുജറാത്ത് ടൈറ്റന്‍സിനോടാണ് ചെന്നൈ തോറ്റത്.

ഗുജറാത്ത് ടൈറ്റന്‍സിനോട് 89 റണ്‍സിനാണ് ചെന്നൈ തോറ്റത്. ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി. ചെന്നൈക്ക് വേണ്ടി 17 പന്തില്‍ 47 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് തിളങ്ങിയത്. മാറ്റ് ഷോട്ട് 23 റണ്‍സും അന്‍ഷുല്‍ കാംബോജ് 19 റണ്‍സും കാര്‍ത്തിക് ശര്‍മ 19 റണ്‍സും നേടി. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്ട്‌ലര്‍ എന്നിവര്‍ സെഞ്ച്വറി നേടി. ഗില്‍ 37 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറുകളും അടക്കം 64 റണ്‍സ് നേടി. സായ് സുദര്‍ശന്‍ 53 പന്തില്‍ നാല് സിക്സറും ഏഴ് ഫോറുകളും അടക്കം 84 റണ്‍സ് നേടി. ജോസ് ബട്ട്‌ലര്‍ 27 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുകളും അടക്കം 56 റണ്‍സ് നേടി.

content highlights: Double Blow! Knocked out of the tournament and slapped with a huge fine

dot image
To advertise here,contact us
dot image