

ഇന്ത്യൻ സിനിമാപ്രേമികളെ മുഴുവൻ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്. ദൃശ്യം സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയത് മോഹൻലാൽ തന്നെയാണ്. മൂന്നാം ഭാഗത്തിനായി മോഹൻലാൽ 20 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോട്ടുകളിൽ പറയുന്നത്.
ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2013ൽ പുറത്തിറങ്ങുമ്പോൾ മോഹൻലാലിന്റെ പ്രതിഫലം 5-6 കോടി രൂപയായിരുന്നു. രണ്ടാം ഭാഗം ആയപ്പോഴേക്കും അത് 10 മുതൽ 12 കോടി രൂപയായി ഉയർന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തേക്ക് എത്തിയപ്പോൾ ആളുകളുടെ പ്രതീക്ഷയും വർധിച്ചു. ഇതോടെയാണ് മോഹൻലാലിന്റെ പ്രതിഫലവും വർധിച്ചത്. റിപ്പബ്ലിക്ക് വേൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ ആക്കെ ബജറ്റ് 100 കോടി രൂപയാണ്.
നടി മീനയ്ക്ക് ദൃശ്യത്തിന്റെ തുടക്കത്തിൽ 15 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലായിരുന്നു പ്രതിഫലം. മൂന്നാം ഭാഗം പുറത്തുവന്നതോടു കൂടി ഇവർ 75 ലക്ഷം രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അൻസിബ ഹസൻ ഒരു കോടി രൂപ പ്രതിഫലമായി വാങ്ങിയതായും ഇളയ മകൾ എസ്തർ അനിൽ 25 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. സിദ്ധിഖിന് 60 ലക്ഷമാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ. മോഹൻലാലിൻറെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ.
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: Mohanlal gets paid more in Drishyam 3, while Meena, Ansiba Hassan, Esther Anil and other returning cast members also saw increased remuneration.