

ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിനോട് തോറ്റ് ചെന്നൈ സൂപ്പർ കിങ്‌സ്. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി.
ചെന്നൈക്ക് വേണ്ടി 17 പന്തിൽ 47 റൺസ് നേടി ശിവം ദുബെ മാത്രം തിളങ്ങി. മാറ്റ് ഷോർട്സ് 23 റൺസും അൻഷുൽ കാംബോജ് 19 റൺസും കാർത്തിക് ശർമ 19 റൺസും നേടി. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവർ സെഞ്ച്വറി നേടി. ഗിൽ 37 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 64 റൺസ് നേടി.
സായ് സുദർശൻ 53 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 27 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 56 റൺസ് നേടി.
Content highlights: ipl-2026-gt-vs-csk-chennai-super-kings-knocked-out-of-playoffs-after-defeat-to-gujarat-titans