മാർഷിന് വൈഭവിന്റെ മറുപടി; ലഖ്‌നൗവിനെ തോൽപ്പിച്ച് രാജസ്ഥാൻ

നിർണായക പോരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

മാർഷിന് വൈഭവിന്റെ മറുപടി; ലഖ്‌നൗവിനെ തോൽപ്പിച്ച് രാജസ്ഥാൻ
dot image

നിർണായക പോരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. ലഖ്‌നൗ മുന്നോട്ടുവെച്ച 221 റൺസ് വിജയലക്‌ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.

അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 38 പന്തിൽ പത്ത് സിക്‌സറും ഏഴ് ഫോറുകളും അടക്കം 93 റൺസാണ് 15 കാരൻ നേടിയത്.

ജുറൽ 38 പന്തിൽ 53 റൺസെടുത്ത് സെൻസിബിൾ ഇന്നിംഗ്സ് കളിച്ചു. ഈ പ്രകടനത്തോടെ 13 പന്തിൽ 579 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഒന്നാമനായി.

നേരത്തെ മിച്ചൽ മാർഷിന്റെ മികവിലാണ് എൽ എസ് ജി മികച്ച സ്കോർ കണ്ടെത്തിയത്,
സെഞ്ച്വറിയോളം പോന്ന ഇന്നിംഗ്സ് കളിച്ചാണ് മിച്ചൽ മാർഷ് മടങ്ങിയത്. താരം 57 പന്തിൽ 11 ഫോറുകളും അഞ്ച് സിക്സറുകളും അടക്കം 96 റൺസ് നേടി.

ജോഷ് ഇൻഗ്ലിസ് വെടിക്കെട്ട് അർധ സെഞ്ച്വറി നേടി. 29 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 60 റൺസാണ് താരം നേടിയത്. റിഷഭ് പന്ത് 23 പന്തിൽ രണ്ട് സിക്‌സറും ഫോറുകളും അടക്കം 35 റൺസ് നേടി.

രാജസ്ഥാന് വേണ്ടി യാഷ് പുഞ്ച രണ്ട് വിക്കറ്റ് നേടി. ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

content highlights: vaibhav-suryavanshi-93-vs-lsg-ipl-2026

dot image
To advertise here,contact us
dot image