പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം; ആര്‍ പ്രശാന്തിനെ മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒയാക്കി

പൊലീസ് സേനയിലെ അറിയപ്പെടുന്ന ഇടത് അനുകൂല നേതാക്കളാണ് പ്രശാന്തും സി ആര്‍ ബിജുവും

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം; ആര്‍ പ്രശാന്തിനെ മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒയാക്കി
dot image

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരെയും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് മാറ്റി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തിനെ മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒയാക്കി. സംസ്ഥാന സെക്രട്ടറി സിആര്‍ ബിജുവിന് കൊച്ചി സിറ്റിയിലേക്കാണ് സ്ഥലം മാറ്റം. 15 വര്‍ഷത്തിനിടെ ആദ്യമായാണ് പ്രശാന്തിന് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. പതിനഞ്ച് വര്‍ഷമായി പ്രശാന്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിലും വിജിലന്‍സിലുമായിരുന്നു. പൊലീസ് സേനയിലെ അറിയപ്പെടുത്ത ഇടത് അനുകൂല നേതാക്കളാണ് പ്രശാന്തും സി ആര്‍ ബിജുവും.

കൊച്ചിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്നു ബിജു. ഇദ്ദേഹത്തെ താല്‍ക്കാലികമായാണ് കൊച്ചി സിറ്റി പൊലീസിലേക്ക് മാറ്റിയിരിക്കുന്നത്. ബിജുവിനെ ഏത് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റേണ്ടതെന്ന് സിറ്റി പൊലീസ് കമ്മീഷണറാണ് തീരുമാനിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസം ഉണ്ടാകും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും പൊലീസ് യൂണീഫോം ധരിച്ചിട്ടില്ല, അതുകൊണ്ടാണ് ലോ ആന്‍ഡ് ഓര്‍ഡറിലേക്ക് മാറ്റിയിരിക്കുന്നത് എന്നാണ് പൊലീസിനെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജനറല്‍ ട്രാന്‍സ്ഫറിന് പകരം പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി സ്ഥലംമാറ്റ നടപടി എടുത്തതിന് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നാണ് പൊലീസ് അസോസിയേഷന്റെ ആരോപണം.

Content Highlights: Kerala police association leaders transferred after udf government formation

dot image
To advertise here,contact us
dot image