

തെന്നിന്ത്യന്‍ താര സുന്ദരി രശ്മിക മന്ദാന പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രശ്മികയുടെ പുതിയ ചിത്രമായ 'മൈസ'യുടെ ഷൂട്ടിംഗിനായിട്ടാണ് താരം കേരളത്തിലെത്തിയിരിക്കുന്നത്. 'കൊച്ചിയിലെന്ത് മാത്രം കാട്' എന്ന ക്യാപ്ഷനോടും കൂടി പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്.
പക്ഷെ അതിരപ്പള്ളിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. കൊച്ചിയില്‍ എന്ത് മാത്രം കാടുകളാണ്, പ്രാണികളും വെള്ളച്ചാട്ടങ്ങളും കാടുകളും ട്രക്കിങ്ങും മഴയും വര്‍ക്ക്ഔട്ടും ആക്ഷന്‍ പഠിക്കലുമൊക്കെയായി നന്നായിട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരിസരത്ത് കൂടി നടക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും, വഴുതി വീഴാന്‍ ചാന്‍സുണ്ടെന്നും രശ്മിക കുറിക്കുന്നു.
ഈ പോസ്റ്റിന് നിരവധി മലയാളികളാണ് കമന്റുമായി എത്തിയത്. ഇത് കൊച്ചി അല്ലെന്നും, കൊച്ചി ഇങ്ങനെയല്ലെന്നുമൊക്കെ കമന്റുകള്‍, ഇത് അതിരപ്പള്ളിയാണെന്നും കമന്റില്‍ പറയുന്നുണ്ട്. ഒരു കമന്റിന് രശ്മിക മറുപടിയും നല്കി. അതെ, ചിത്രങ്ങള്‍ അതിരപ്പിള്ളിയില്‍ നിന്നുള്ളതാണ്. ഞങ്ങള്‍ കൊച്ചിയിലും തൃശൂരിലുമാണ് ചിത്രീകരിച്ചതെന്നും താരം പറയുന്നു.
Content Highlights: Rashmika's post on social media went viral after she reached Kerala