മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്‌തോ? ചര്‍ച്ചയായി ഹാര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ആര്‍സിബിക്കെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല

മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്‌തോ? ചര്‍ച്ചയായി ഹാര്‍ദിക് പാണ്ഡ്യ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് മോശം ഫോം തുടരുന്നതിനിടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നടപടി ചര്‍ച്ചയാകുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിലും പാണ്ഡ്യ കളിക്കാത്തതിന് പിന്നാലെയാണ് താരത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ക്രിക്കറ്റ് സര്‍ക്കിളില്‍ ഇടംപിടിച്ചത്. പുറംവേദന അനുഭവപ്പെട്ടതോടെയാണ് പാണ്ഡ്യ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പുറത്തിരിക്കുന്നത്. ടീം ക്യാംപില്‍നിന്നു പുറത്തുപോയ പാണ്ഡ്യ, തിരികെയെത്തിയെങ്കിലും ആര്‍സിബിക്കെതിരെ കളിച്ചിരുന്നില്ല. അതിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് പുറത്തായിരുന്നു. ഇപ്പോള്‍, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വാര്‍ത്തയായത്. അതേസമയം ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ ഇപ്പോഴും പിന്തുടരുന്നുണ്ട്. നേരത്തെ അണ്‍ഫോളോ ചെയ്‌തെങ്കിലും പിന്നീട് അദ്ദേഹം ഫോളോ ചെയ്തതാണെന്നാണ് പറയുന്നത്.


11 മത്സരങ്ങളില്‍ എട്ടും തോറ്റതോടെ ഹാര്‍ദിക് പാണ്ഡ്യയെ ടീം ക്യാപ്റ്റന്‍സിയില്‍നിന്നു മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 2026 സീസണില്‍ എട്ടു മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ, 146 റണ്‍സാണ് ഇതുവരെ നേടിയത്. 40 റണ്‍സാണ് സീസണിലെ ടോപ് സ്‌കോര്‍. ബോളിങ്ങിലും ഫോമിലേക്കെത്താന്‍ പാണ്ഡ്യയ്ക്കു സാധിച്ചിട്ടില്ല. നാലു വിക്കറ്റുകള്‍ മാത്രമാണ് പാണ്ഡ്യയ്ക്ക് ഇതുവരെ ലഭിച്ചത്.

ഹാര്‍ദിക് പാണ്ഡ്യ ബെംഗളൂരുവിനെതിരെ കളിക്കാന്‍ റായ്പുരിലേക്ക് പറക്കാത്തത് ആദ്യം വാര്‍ത്തയായിരുന്നെങ്കിലും പിന്നീട് അദ്ദേഹം റായ്പുരിലെത്തിയെന്ന് ടീം അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ടീമില്‍ കളിച്ചില്ല.

content highights: Unfollowed Mumbai Indians? Hardik Pandya becomes a topic of discussion

dot image
To advertise here,contact us
dot image