

ഐ പി എൽ 2026 സീസണിൽ ആദ്യ രണ്ട് മത്സരങ്ങളും വമ്പൻ വിജയത്തോടെ തുടങ്ങിയതായിരുന്നു ഡൽഹി ക്യാപിറ്റൽസ്. എന്നാലിന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോറ്റതോടെ 11 മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് മാത്രമായി പ്ളേ ഓഫ് തുലാസിലായി നിൽക്കുകയാണ്.
നിലവിൽ 11 മത്സരങ്ങളിൽ നാല് ജയവും ഏഴ് തോൽവിയുമാണ് ഡൽഹിക്കുള്ളത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ചാലും ഡൽഹിക്ക് പ്ലേ ഓഫ് കടക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ല.
ക്യാപ്റ്റൻ അക്‌സർ പട്ടേലിന്റെ മോശം ഫോം ഈ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. നിർണായകമായ ഇന്നലത്തെ കൊൽക്കത്ത മത്സരത്തിൽ 22 പന്തിൽ 11 റൺസ് മാത്രമാണ് നായകൻ നേടിയത്. ആകെ 11 മത്സരങ്ങളിൽ നിന്ന് നേടിയത് 44 റൺസ്.
ബൗളിങ്ങിലും പരാജയമായിരുന്നു. ഒമ്പത് വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 8 .25 ആണ്. നായകനെന്ന നിലയിലുള്ള പല തീരുമാനങ്ങളും അമ്പേ പരാജയമായി. ഏതായാലും അടുത്ത സീസണിൽ താരത്തിന്റെ ക്യാപ്റ്റൻസി തെറിക്കുമെന്ന് ഉറപ്പാണ്. സീനിയർ താരം കെ എൽ രാഹുലായിരിക്കും അടുത്ത ക്യാപ്റ്റൻ.
മോശം പ്രകടനത്തോടെ ഇന്ത്യയുടെ ടി 20 ടീമിൽ നിന്നും അക്‌സർ പുറത്താകാൻ സാധ്യതയുണ്ട്. ക്യാപ്റ്റൻസി ഭാരമാണ് അക്സറിന്റെ പ്രശ്‌നമെന്നും അത് മാറ്റിയാൽ താരം പ്രകടനം കാഴ്ച വെക്കുമെന്നുമാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.
content highlights: IPL 2026: Axar Patel enters unwanted history books, becomes worst captain