

ന്യൂസിലാൻഡ് ഓപ്പണറായ ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ച്വറിയിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡൽഹി മുന്നോട്ടുവെച്ച 143 റൺസ് വിജയലക്ഷ്യം 34 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഡൽഹി മറികടന്നു.
47 പന്തിൽ പത്ത് പടുകൂറ്റൻ സിക്സറുകളും അഞ്ച് ഫോറുകളും അടക്കം 100 റൺസാണ് പുറത്താകാതെ ഫിൻ അലൻ നേടിയത്. 27 പന്തിൽ 53 റൺസ് നേടി കാമറൂൺ ഗ്രീൻ മികച്ച പിന്തുണ നൽകി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. ഡൽഹിക്ക് വേണ്ടി പാതും നിസങ്ക ഫിഫ്റ്റി നേടി. 29 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 50 റൺസാണ് താരം നേടിയത്. അശുതോഷ് ശർമ 39 റൺസും കെ എൽ രാഹുൽ 23 റൺസും നേടി.
അങ്കുൾ റോയിയും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് നേടി. നാലോവർ എറിഞ്ഞ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി സുനിൽ നരെയ്ൻ മികച്ചു നിന്നു.
നേരത്തെ ടോസ് നേടിയ കെകെആർ നായകന്‍ അജിങ്ക്യ രഹാനെ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്.
തോൽവിയോടെ ഡൽഹി ഐ പി എൽ 2026 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായി. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമാണ് അവർക്കുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി കൊൽക്കത്ത പ്ലേ ഓഫ് സജീവമാക്കി.
Content highlights:finn-allen-century-kkr-vs-dc-ipl-2026-match-result