റെക്കോഡ് ബുക്കില്‍ ഫിന്‍ അലന്‍; കൂടെയുള്ളത് ബ്രണ്ടന്‍ മക്കല്ലവും സുനില്‍ നരെയ്‌നും വെങ്കിടേഷും

ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി സെഞ്ചുറിനേടുന്ന നാലാമത്തെ താരമാണ് ഫിന്‍ അലന്‍

റെക്കോഡ് ബുക്കില്‍ ഫിന്‍ അലന്‍; കൂടെയുള്ളത് ബ്രണ്ടന്‍ മക്കല്ലവും സുനില്‍ നരെയ്‌നും വെങ്കിടേഷും
dot image

ഫിന്‍ അലന്റെ പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റെക്കോഡ് ബുക്കിലും ഇടംപിടിച്ചു. ഐപിഎലിന്റെ 19 സീസണുകളില്‍നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി സെഞ്ചുറിനേടുന്ന നാലാമത്തെ ബാറ്ററാണ് ഫിന്‍ അലന്‍. ബ്രണ്ടന്‍ മക്കല്ലം, വെങ്കിടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ എന്നിവാണ് മുന്‍ഗാമികള്‍.

2008ലെ ആദ്യ ഐപിഎല്‍ സീസണിലാണ് ബ്രണ്ടന്‍ മക്കല്ലം സെഞ്ചുറി നേടിയത്. അന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 73 പന്തില്‍ മക്കല്ലം പുറത്താകാതെ 158 റണ്‍സെടുത്തു. 2023-ലാണ് വെങ്കിടേഷ് അയ്യര്‍ സെഞ്ചുറി നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ 51 പന്തിലാണ് വെങ്കിടേഷ് അയ്യര്‍ 104 റണ്‍സെടുത്തത്. 2024-ല്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്‌നുമ സെഞ്ചുറി നേടി. 56 പന്തില്‍ 109 റണ്‍സെുത്തു താരം. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഫിന്‍ അലന്റെ സെഞ്ചുറി നേട്ടം. 47 പന്തില്‍ 100 റണ്‍സ് തികച്ച താരം ടീമിനെ ജയിപ്പിക്കുകയും പ്ലേ ഓപ് സാധ്യത സജീവമാക്കിയുമാണ് കളംവിട്ടത്.

മത്സരത്തില്‍ ആദ്യം കൊല്‍ക്കത്ത ബാറ്റര്‍മാര്‍ വെല്ലുവിളി നേരിട്ടെങ്കിലും പിന്നീട് ടീം മത്സരം തിരിച്ചുപിടിച്ചു. മികച്ച പ്രകടനത്തിലൂടെയാണ് ഫിന്‍ അലന്‍ സെഞ്ചുറി തികച്ചത്. 'ആദ്യരണ്ടു വിക്കറ്റുകള്‍ക്ക് ശേഷം എനിക്ക് മത്സരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ട സാഹചര്യമുണ്ടായെന്ന് മത്സരശേഷം ഫിന്‍ അലന്‍ പറഞ്ഞു. തുടക്കംമുതല്‍ത്തന്നെ മികച്ച പ്രകടനത്തിനായിരുന്നു ശ്രമിച്ചതെന്നും ആദ്യമെല്ലാം വലിയ വെല്ലുവിളി നേരിട്ടുവെന്നും നന്നായി ശ്രദ്ധിച്ചുകൊണ്ടാണ് ഡല്‍ഹിക്കെതിരെ ബാറ്റിങ്ങിലേക്ക് ചുവടുവെച്ചതെന്നംു അദ്ദേഹം പറയുന്നു. മികച്ച സ്‌കോര്‍ കണ്ടെത്താനും ടീമിനെ ജയിപ്പിക്കാനുമായി ഞാന്‍ എന്നെത്തന്നെ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നുവെന്നും ഫിന്‍ അലന്‍ മത്സരശേഷം വെളിപ്പെടുത്തി. മത്സരത്തില്‍ 10 സിക്‌സറുകളാണ് ഫിന്‍ അലന്‍ പറത്തിയത്. ജിന്‍ക്യ രഹാനെയും (13) അന്‍ക്രിഷ് രഘുവംശിയും (ഒന്ന്) നിരാശപ്പെടുത്തിയ മത്സരത്തില്‍ കാമറൂണ്‍ ഗ്രീന്‍ (33) മാത്രമാണ് ഫിന്‍ അലനൊപ്പം പിടിച്ചുനിന്നത്. ഇത് മത്സരം ജയിപ്പിക്കുന്നതിന് നിര്‍ണായകമായി. 34 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ടുവിക്കറ്റിനായിരുന്നു ടീമിന്റെ ജയം.

content highlights: Finn Allen in the record books; alongside Brendon McCullum, Sunil Narine, and Venkatesh Iyer

dot image
To advertise here,contact us
dot image