ആന്റി എന്ന വിളി, 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല,' തുറന്നു പറഞ്ഞ് ജ്യോതികൃഷ്ണ

81 കിലോ ആയി ഞാന്‍. ആത്മവിശ്വാസം പോയി. ഫോട്ടോ എടുത്തുമ്പോള്‍ ഏത് ഫോട്ടോയിലും മത്തങ്ങ പോലെയിരിക്കുന്നു. മൊത്തത്തില്‍ ഡൗണ്‍ ആയതോടെ ഫോട്ടോ ഇടാതായി.

ആന്റി എന്ന വിളി, 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല,' തുറന്നു പറഞ്ഞ് ജ്യോതികൃഷ്ണ
dot image

ശരീരഭാരം അമിതമായി വർധിച്ചതും അതുണ്ടാക്കിയ മാനസിക വിഷമങ്ങളും കാരണമാണ് താൻ കുറച്ചു കാലമായി സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്നതെന്ന് നടി ജ്യോതികൃഷ്ണ. പെട്ടെന്ന് വണ്ണം വച്ചതു തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ആ കോംപ്ലെക്‌സ് കാരണമാണ് ഫോട്ടോകളൊന്നും പങ്കുവെക്കാതിരുന്നതെന്നും നടി പറഞ്ഞു. തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് മറ്റുള്ളവരുടെ ബോഡി ഷെയിമിങ്ങും തന്നെക്കാൾ പ്രായമുള്ള കുട്ടികൾ പോലും 'ആന്റി' എന്ന് വിളിക്കുന്നതുമാണെന്നും ജ്യോതി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം.

'കുറച്ചായി ഫോളോവേഴ്‌സില്‍ ചിലര്‍ ചോദിക്കുന്നു, എന്തുപറ്റി ഇപ്പോള്‍ കാണാന്‍ ഇല്ലല്ലോ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് വൃത്തികെട്ട കോംപ്ലെക്‌സ് ആണെന്ന് തന്നെ പറയാം. കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു. അതോടെ എന്റെ മുഴുവന്‍ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വെക്കലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഒരു മാസത്തെ യുറോപ്പ് ട്രിപ്പ് പോയി. തിരിച്ചുവന്നപ്പോള്‍ ഞാന്‍ ആ സത്യം മനസിലാക്കി. നാല് കിലോ കൂടിയിട്ടുണ്ട്. ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. 76 കിലോയായിരുന്നു. അപ്പോവാണ് റമദാന്‍ വന്നത്. ഇത്രയും നല്ല സ്‌നാക്‌സ് ഒക്കെ കിട്ടുന്ന ടൈമല്ലേ. അടുത്ത മാസം കുറയ്ക്കാമെന്ന് കരുതി. റമദാന്‍ പകുതി ആയപ്പോഴേക്കും യുദ്ധം വന്നു. സ്‌ട്രെസ് ആയി. പലതും ഇവിടെ നിന്നും വളരെ അടുത്ത് തന്നെ കാണാന്‍ പറ്റിയിരുന്നു. സ്‌ട്രെസ് കൂടിയപ്പോള്‍ ഭക്ഷണം കഴിച്ച് സ്‌ട്രെസ് കുറയ്ക്കാമെന്ന വിനോദം കണ്ടെത്തി. മണ്ടത്തരമായിരുന്നു. അങ്ങനെ അത് കഴിഞ്ഞു.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാനാ സത്യം മനസിലാക്കി. 81 കിലോ ആയി ഞാന്‍. ആത്മവിശ്വാസം പോയി. ഫോട്ടോ എടുത്തുമ്പോള്‍ ഏത് ഫോട്ടോയിലും മത്തങ്ങ പോലെയിരിക്കുന്നു. മൊത്തത്തില്‍ ഡൗണ്‍ ആയതോടെ ഫോട്ടോ ഇടാതായി. മുഖത്ത് ഒരുപാട് മാറ്റങ്ങള്‍. ഈ കറുത്ത പാടുകള്‍ എവിടെ നിന്നു വന്നുവെന്ന് അറിയില്ല. മൊത്തത്തില്‍ സീറോ കോണ്‍ഫിഡന്‍സ്. ഡിപ്രഷന്‍ എന്നൊക്കെ വേണേല്‍ പറയാം. അതിനിടയില്‍ ഒരു മാസം മൊത്തം ഓണ്‍ലൈന്‍ ക്ലാസുണ്ടായിരുന്നു.അങ്ങനൊക്കെ ആയിതിനാലാണ് ഞാന്‍ ആക്ടീവാകാതിരുന്നത്. കൂടുതല്‍ ട്രിഗര്‍ ആയത് ചില സ്ഥലത്ത് പോകുമ്പോള്‍ നമ്മളേക്കാള്‍ ഉയരമുള്ള പെമ്പിള്ളേരും ആണ്‍പിള്ളേരും വന്ന് ആന്റി എന്ന് വിളിക്കും. 90സ് കിഡ്ഡിന്റെ അവസ്ഥ. ഞാനൊരു 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് ഒരു മനുഷ്യന്‍ വിശ്വസിക്കുന്നില്ല.

എന്റെ ആധാര്‍ കാര്‍ഡ് അടക്കം ഞാന്‍ കാണിച്ചു തരാം. ഡേറ്റ് ഓഫ് ബര്‍ത്ത് 1992 ആണ്. അതില്‍ കൂടുതല്‍ എന്നെ ട്രിഗര്‍ ചെയ്‌തൊരു കാര്യമുണ്ട്. രണ്ട് ദിവസം മുമ്പ് ഒരു കാസ്റ്റിങ് ഏജന്‍സി എന്നെ കോണ്ടാക്ട് ചെയ്തു. തമിഴ് സിനിമയായിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അമ്മ കഥാപാത്രമാണെന്ന് പറഞ്ഞു. ഞാന്‍ ഒക്കെ പറഞ്ഞു. പിന്നെയാണ് അറിയുന്നത് 22 വയസുള്ള ആളുടെ അമ്മയായി അഭിനയിക്കാന്‍ ആണ് അവര്‍ എന്നെ ബന്ധപ്പെട്ടതെന്ന്. കുഴപ്പമൊന്നുമില്ല. പക്ഷെ ഇപ്പോഴേ അത് ചെയ്യേണ്ട ആവശ്യം എനിക്കുണ്ടോ എന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു കൂടെ കഴിഞ്ഞാല്‍ എന്തായാലും അങ്ങനെയുള്ള വേഷമേ കിട്ടുള്ളൂ.

ഇതെല്ലാം കൂടി ആയപ്പോള്‍ എനിക്ക് മനസ്സിലായി ഇനി നന്നാക്കാന്‍ ഞാന്‍ തീരുമാനിച്ചാലേ പറ്റൂ. അങ്ങനെ ഞാന്‍ നന്നാകാന്‍ തീരുമാനിച്ചു. നന്നാവാന്‍ പലവട്ടം തീരുമാനിച്ച് പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഞാന്‍ തീരുമാനിച്ചു ഇത്തവണ ആരെയെങ്കിലുമൊക്കെ അറിയിച്ചിട്ട് നന്നാവാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ ഉഴപ്പുമ്പോള്‍ ആരെങ്കിലുമൊക്കെ ചോദിയ്ക്കാന്‍ ഉണ്ടാകും. അങ്ങനെ ഞാന്‍ വെയ്റ്റ് കുറക്കാന്‍ തീരുമാനിച്ചു, അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. ഓരോരുത്തരുടെ ശരീരമൊക്കെ എങ്ങനെ വെക്കണം എന്നത് അവരവരുടെ ഇഷ്ടമാണ് പക്ഷെ എനിക്ക് കുറച്ചു വണ്ണം കുറഞ്ഞിരിക്കുന്നതാണ് ഇഷ്ടം,' ജ്യോതി കൃഷ്ണ പറഞ്ഞു.

Content Highlights: Jyothi Krishna has revealed that her confidence levels decreased after she gained weight. Speaking about the phase, the actress said the physical changes affected her emotionally and made her more self-conscious in public and professional spaces.

dot image
To advertise here,contact us
dot image