‘അണ്ഡം ശീതീകരിക്കുന്ന പ്രക്രിയ ശാരീരികമായി തളർത്തി,വേദന കൊണ്ട് നിവര്‍ന്ന് നില്‍ക്കാന്‍ പറ്റിയില്ല', അകാൻഷ

നില്‍ക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. വലിയ ബലൂണ്‍ ഉള്ളില്‍ വച്ചത് പോലെയാണ് തോന്നിയത്.

‘അണ്ഡം ശീതീകരിക്കുന്ന പ്രക്രിയ ശാരീരികമായി തളർത്തി,വേദന കൊണ്ട് നിവര്‍ന്ന് നില്‍ക്കാന്‍ പറ്റിയില്ല', അകാൻഷ
dot image

ഗിൽറ്റി, മോണിക്ക, ഓ മൈ ഡാർലിംഗ് തുടങ്ങിയ സിനിമകളിലൂടെ ആരാധകർ ഏറെയുള്ള നടിയാണ് അകാൻഷ രഞ്ജൻ കപൂർ. അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു അണ്ഡം ശീതീകരിക്കുന്ന പ്രക്രിയ നടത്തിയതായി അകാൻഷ ആരാധകരെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ തീരുമാനം എടുത്തതിന് പിന്നിലെ കാരണം നടി തുറന്നു പറയുകയാണ്. നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത രീതിയിൽ തനിക്ക് വേദന ഉണ്ടായിരുന്നതായും നടി പറയുന്നു. സോഹ അലി ഖാൻ്റെ പോഡ്‌കാസ്റ്റായ 'ഓൾ എബൗട്ട് ഹെർ' പുതിയ എപ്പിസോഡിലാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

'എനിക്ക് ചുറ്റുമുള്ള കൂട്ടുകാരൊക്കെ ഗര്‍ഭിണികളാകുന്ന സമയമായിരുന്നു അത്. എല്ലാവരും ടെസ്റ്റുകളൊക്കെ നടത്തി ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. നീയും AMH (ആന്‍റി മുല്ലേരിയന്‍ ഹോര്‍മോണ്‍) ടെസ്റ്റ് നടത്തണമെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. അതോടെ ഞാന്‍ പോയി പരിശോധന നടത്തി. എന്‍റെ ശരീരത്തെ കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നു. എന്‍റെ പ്രായം വച്ച് നോക്കിയാല്‍ ആന്‍റി മുല്ലേരിയന്‍ ഹോര്‍മോണ്‍ വളരെ കുറഞ്ഞ നിലയിലായിരുന്നു. മാത്രവുമല്ല, ചുറ്റുമുള്ള സ്ത്രീ സുഹൃത്തുക്കളില്‍ പലര്‍ക്കും ഗര്‍ഭധാരണം വളരെ വിഷമകരവുമായിരുന്നു. ഇതെല്ലാമാണ് അണ്ഡം ശീതീകരിക്കാമെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്.

ശരിക്കും പറഞ്ഞാല്‍ ഭയങ്കര വേദനയായിരുന്നു. നിവര്‍ന്ന് നില്‍ക്കാന്‍ പോലും പറ്റിയില്ല. വലിയ ബലൂണ്‍ ഉള്ളില്‍ വച്ചത് പോലെയാണ് തോന്നിയത്. നീ ശരിക്കും ചെറിയ കുട്ടിയായത് കൊണ്ടാകും ഇത്ര ബുദ്ധിമുട്ടെന്നായിരുന്നു എന്‍റെ ഡോക്ടര്‍ വരെ പറഞ്ഞത്. നില്‍ക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ട് മൂന്ന് ദിവസം സഹോദരിക്കൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. ആദ്യ ദിവസം പറയുകയേ വേണ്ട.. നടക്കാന്‍ വയ്യ. ഇതാദ്യമായാണ് ഇത്രയധികം ശരീര വേദനയുണ്ടാകുന്നത്. എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. പീരീഡ്സിന്‍റെ വയറുവേദന പോലെയേ അല്ല. ഇത് വേദനയല്ല, അസ്വസ്ഥതയും വയറില്‍ ഉരുണ്ട് കൂടലും,ഭാരവും വയറിനുള്ളിലെന്തോ വലിയ ബലൂണ്‍ ഉണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമെല്ലാം തോന്നി', അകാൻഷ രഞ്ജൻ കപൂർ.

Content Highlights:  Akansha Ranjan Kapoor has candidly spoken about her experience with egg freezing, highlighting the significant physical discomfort involved in the process. She revealed that the procedure left her extremely exhausted and in severe pain, at one point making it difficult for her to even stand.

dot image
To advertise here,contact us
dot image