കൊൽക്കത്ത ഹൈദരാബാദിനെതിരെ; ഗുജറാത്ത് പഞ്ചാബിനെതിരെ; റിവഞ്ച് വീക്കിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ

ഒറ്റക്കളിയില്‍ മാത്രം തോല്‍വി അറിഞ്ഞ ശ്രേയസ് അയ്യരുടെ പഞ്ചാബ് കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്

കൊൽക്കത്ത ഹൈദരാബാദിനെതിരെ; ഗുജറാത്ത് പഞ്ചാബിനെതിരെ; റിവഞ്ച് വീക്കിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ
dot image

ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും ഗുജറാത്ത് ടൈറ്റന്‍സ് രാത്രി ഏഴരയ്ക്ക് പഞ്ചാബ് കിംഗ്‌സിനേയും നേരിടും.

പഞ്ചാബ് കിങ്‌സ് 13 പോയിന്റും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 പോയിന്റും ഗുജറാത്ത് 10 പോയിന്റുമായി പ്ളേ ഓഫിലേക്ക് അടുക്കാനുള്ള ശ്രമത്തിലാണ്. തുടർവിജയങ്ങൾ നൽകിയ പുതിയ പ്രതീക്ഷയിലാണ് കൊൽക്കത്ത.

വെടിക്കെട്ട് ബാറ്റിങ്ങാണ് സണ്‍റൈസേഴ്‌സിന്റെ കരുത്ത്. സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും താളം കണ്ടെത്തിതുടങ്ങിയ ആശ്വാസത്തില്‍ കൊല്‍ക്കത്ത. മതീഷ പതിരാന ടീമിനൊപ്പം ചേര്‍ന്നതും കരുത്താവും. അജിങ്ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മ പ്രതിസന്ധി.

ഒറ്റക്കളിയില്‍ മാത്രം തോല്‍വി അറിഞ്ഞ ശ്രേയസ് അയ്യരുടെ പഞ്ചാബ് കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ശുഭ്മാൻ ഗിൽ അടക്കമുള്ള ബാറ്റിങ് നിരയുടെ വേഗത കൂടിയത് ഗുജറാത്തിന്റെ ആത്‌മവിശ്വാസമാകും.

Content highlights: ipl 2026 revenge week srh vs kkr gt vs pbks preview

dot image
To advertise here,contact us
dot image