

എന്നും ഒട്ടേറെ മികച്ച മികച്ച പേസര്‍മാരുടെ നിരയുണ്ടാകാറുണ്ട് പാകിസ്താന്. എന്നാല്‍ സമീപ കാലത്ത് ഒന്നോ രണ്ടോ പേസര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ കാര്യമായ പുരോഗതി പാക് പേസ് പടയ്ക്കുണ്ടായിട്ടില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറിയ എലിമിനേറ്റര്‍ 2ലെ പോരാട്ടം പാക് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി.
രണ്ടാം എലിമിനേറ്റര്‍ നാടകീയമായി ജയിച്ചു കയറി ഹൈദരാബാദ് കിങ്‌സ്‌മെന്‍ ഫൈനല്‍ സീറ്റ് ഉറപ്പിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായത് 22കാരന്‍ യുവ പാക് പേസര്‍ ഹുനൈന്‍ ഷായുടെ നിര്‍ണായക ബൗളിങാണ്.
ഇസ്ലാമബാദ് യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ ഹൈദരാബാദ് കിങ്‌സ്‌മെനെ വിജയത്തിലേക്ക് എത്തിച്ചത് ഹുനൈന്‍ ഷാ ആയിരുന്നു. പാക് സൂപ്പര്‍ പേസറില്‍ ഒരാളായ നസീം ഷായുടെ അനിയന്‍ കൂടിയാണ് ടീമിനു അവിസ്മരണീയ ജയമൊരുക്കിയ ഹുനൈന്‍.
അവസാന ഓവറില്‍ ഇസ്ലാമബാദിനു 6 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഈ ഓവറില്‍ ഹൈദരാബാദ് കിങ്‌സ്‌മെനായി പന്തെറിഞ്ഞ ഹുനൈന്‍ ഈ ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഒരു വിക്കറ്റും വീഴ്ത്തി. കിടിലന്‍ യോര്‍ക്കറുകള്‍ എറിഞ്ഞ് താരം എതിര്‍ ടീം ബാറ്റര്‍മാരെ വിറപ്പിച്ചു.
കരിയറില്‍ 38 ടി20 മത്സരങ്ങളാണ് ഹുനൈന്‍ ഇതുവരെ കളിച്ചത്. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍, 9 ലിസ്റ്റ് എ മത്സരങ്ങളും താരം കളിച്ചു. ദേശീയ ടീമിനായി ഇതുവരെ ഹുനൈന്‍ കളിച്ചിട്ടില്ല.
Content highlights: hunain shah brilliant last over in pakistan super league