'117 ബോളിൽ 2 സിക്സ്, ജഡ്ഡു ആ ഉപദേശം കേട്ടില്ല'; തുറന്നടിച്ച് അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സിനായി ഈ ഐപിഎല്‍ സീസണില്‍ ബാറ്റ് കൊണ്ട് മോശം പ്രകടനമാണ് ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ ജഡേജ നടത്തുന്നത്

'117 ബോളിൽ 2 സിക്സ്, ജഡ്ഡു ആ ഉപദേശം കേട്ടില്ല'; തുറന്നടിച്ച് അശ്വിന്‍
dot image

രാജസ്ഥാന്‍ റോയല്‍സിനായി ഈ ഐപിഎല്‍ സീസണില്‍ ബാറ്റ് കൊണ്ട് മോശം പ്രകടനമാണ് ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ ജഡേജ നടത്തുന്നത്. ഇതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ ഇപ്പോഴിതാ രംഗത്തെത്തിയിരിക്കുന്നത്.

ആരു പറഞ്ഞിട്ടും ടി20യില്‍ ബാറ്റിങ് സമീപനം മാറാന്‍ ജഡേജ തയ്യാറാവുന്നില്ലെന്നും ഇതാണ് ബാറ്റിങില്‍ പിറകിലേക്കു അടുപ്പിക്കുന്നതന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കോച്ചുമാരുള്‍പ്പെടെ ഒരുപാട് പേര്‍ രവീന്ദ്ര ജഡേജയോടു ഒരുപാട് ബാറ്റിങിനെ കുറിച്ച് സംസാരിച്ചു കഴിഞ്ഞു സ്പിന്നര്‍മാരെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് അവരെല്ലാം അദ്ദേഹത്തെ ഉപദേശിച്ചത്.

പക്ഷെ ഇതൊന്നും ജഡേജ കേള്‍ക്കുന്നേയില്ല. 2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കു ടോപ് ഓര്‍ഡറില്‍ ഒരു ഇടംകൈയന്‍ ബാറ്ററെ ആവശ്യമായി വന്നപ്പോഴെല്ലാം കൂടുതല്‍ അനുഭവസമ്പത്തുണ്ടായിട്ടും ജഡേജയെ തഴഞ്ഞ ശേഷം അക്‌സർ പട്ടേലിനെയാണ് ടീം മാനേജ്‌മെന്റ് അയച്ചത്.

അതിന്റെ കാരണം വളരെ സിംപിളാണ്. അക്‌സർ മടക്കാറില്ല, സ്പിന്നര്‍മാരെയും മറ്റു ബൗളര്‍മാരെയുമെല്ലാം അവന്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടുന്നു'- അശ്വിന്‍ വിശദമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസം എംഎസ് ധോണിയുടെ ബാറ്റിങ് ശൈലിയുമായാണ് ജഡേജയുടെ ഇപ്പോഴത്തെ സമീപനത്തെ അദ്ദേഹം താരതമ്യം ചെയ്തത്. ആധുനിക ടി20 ഗെയിമില്‍ അവരുടെ ഈ ശൈലി കാലഹരണപ്പെട്ടതാണെന്നും അശ്വിന്‍ പരിഹസിക്കുന്നു.

10 മല്‍സരങ്ങളിലായി ഏഴിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 50.66 ശശാശരിയില്‍ നേടിയത് വെറും 152 റണ്‍സാണ്. 129.91 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. റോയല്‍സിനായി ജഡ്ഡു ഇത്തവണ നേരിട്ടത് ആകെ 117 ബോളുകളാണ്. ഇതില്‍ വെറും രണ്ടു സിക്‌സറുകള്‍ മാത്രമേയുള്ളൂ.

Content highlights: ashwin criticizes jadeja batting approach slow strike rate

dot image
To advertise here,contact us
dot image