'ഒരു പ്രത്യേകതയുമില്ല, എനിക്ക് ധോണിയെ എളുപ്പത്തിൽ പുറത്താക്കാനാകും'; അവകാശവാദവുമായി ഹർഭജൻ സിംഗ്

മുംബൈ ഇന്ത്യൻസിന്റെ പ്രതാപകാലത്തെ ടീമിനോട് മത്സരിക്കാൻ ചെന്നൈയ്ക്ക് ഒരിക്കലും സാധിക്കില്ലെന്നായിരുന്നു ഹർഭജൻ സിംഗിന്റെ വാദം

'ഒരു പ്രത്യേകതയുമില്ല, എനിക്ക് ധോണിയെ എളുപ്പത്തിൽ പുറത്താക്കാനാകും'; അവകാശവാദവുമായി ഹർഭജൻ  സിംഗ്
dot image

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ആവേശപ്പോരുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം. ഇന്നലെ നടന്ന മത്സരത്തിൽ സിഎസ്കെയ്ക്ക് മുന്നിൽ മുംബൈ ഈ സീസണിൽ രണ്ടാമതും മുട്ടുമടക്കിയതിന് പിന്നാലെ ചെന്നൈക്കെതിരെയും അവരുടെ മുൻ ഇതിഹാസ നായകൻ എംഎസ് ധോണിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗ്. മുംബൈ ഇന്ത്യൻസിന്റെ പ്രതാപകാലത്തെ ടീമിനോട് മത്സരിക്കാൻ ചെന്നൈയ്ക്ക് ഒരിക്കലും സാധിക്കില്ലെന്നായിരുന്നു ഹർഭജൻ സിംഗിന്റെ വാദം.

'പ്രതാപകാലത്തെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ യാതൊരു താരതമ്യവുമില്ല. ഞങ്ങൾ സിഎസ്കെയെ വളരെ എളുപ്പത്തിൽ തോൽപ്പിക്കുമായിരുന്നു. മുംബൈയുടെ ഓൾ - ടൈം ടീമിലെ കളിക്കാരെ ഒന്ന് നോക്കൂ, ബൗളിംഗിൽ ജസ്പ്രീത് ബുംറയും ലസിത് മലിംഗയും, ബാറ്റിംഗിൽ സച്ചിൻ ടെണ്ടുൽക്കറും. ഈ നിരയോട് ഏറ്റുമുട്ടാൻ സിഎസ്കെയ്ക്ക് കഴിയില്ല', ഹർഭജൻ സിംഗ് വാദിച്ചു.

എം.എസ്. ധോണിയെക്കുറിച്ച് ഹർഭജൻ നടത്തിയ പരാമർശമാണ് സിഎസ്കെ ആരാധകരെ ചൊടിപ്പിച്ചത്. 'നിങ്ങൾ എംഎസ് ധോണിയെയോ, സുരേഷ് റെയ്‌നയെയോ, മാത്യു ഹെയ്ഡനെയോ ആരെ കൊണ്ടുവന്നാലും ഞങ്ങൾ അവരെ എളുപ്പത്തിൽ തകർക്കുമായിരുന്നു. ധോണിയിൽ ഒരു പ്രത്യേകതയുമില്ല. എനിക്ക് അദ്ദേഹത്തെ എളുപ്പത്തിൽ പുറത്താക്കാനാകും', ഹർഭജൻ അവകാശവാദമുയർത്തി. എന്നാൽ, തരാത്തിന്റെ ഈ പരാമർശം ആരാധകരെ ചൊടിപ്പിച്ചു. മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിച്ചിട്ടുള്ള താരം തന്നെ ധോണിയെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്.

ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഈ സീസണിൽ രണ്ടാമതും ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചിരുന്നു. വാംഖഡെയിൽ നടന്ന ആദ്യപോരിൽ 103 റൺസിന്റെ വിജയമായിരുന്നു ചെന്നൈ നേടിയതെങ്കിൽ ചെപ്പോക്കിൽ നടന്ന രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കായിരുന്നു മുംബൈയെ പരാജയപ്പെടുത്തിയത്. നായകൻ റുതുരാജ് ​ഗെയ്ക്വാദ് മുന്നിൽ നിന്ന് നയിച്ചപ്പോൾ മുംബൈയ്ക്കെതിരെ ആധികാരിക വിജയം നേടാൻ ചെന്നൈ സൂപ്പർ കിംഗ്സിനായി.

Content highlight: Harbhajan Singh claims he can dismiss M S Dhoni easily

dot image
To advertise here,contact us
dot image