ആര് വീഴും ആര് വാഴും! ചെപ്പോക്കിൽ ഐപിഎൽ എൽ ക്ലാസിക്കോയ്ക്കായുള്ള ടോസ് ഉടൻ

പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്

ആര് വീഴും ആര് വാഴും! ചെപ്പോക്കിൽ ഐപിഎൽ എൽ ക്ലാസിക്കോയ്ക്കായുള്ള ടോസ് ഉടൻ
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്ക്കായി കളമൊരുങ്ങുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും കൊമ്പുകോര്‍ക്കാൻ തയ്യാറെടുക്കുന്നത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. അതിന്റെ ആദ്യ പടിയായ ടോസിങ്ങിലെ ഭാഗ്യവും ആർക്കൊപ്പം എന്നതിനുള്ള ഉത്തരം ഉടൻ.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യ പാദ മത്സരത്തിൽ ജയം റുതുരാജ് ഗെയ്ക്‌വാദിനും സംഘത്തിനും ഒപ്പമായിരുന്നു. അന്ന് 103 റൺസിന്റെ വമ്പൻ ജയമായിരുന്നു സിഎസ്കെ എതിരാളികളുടെ തട്ടകത്തിൽ സ്വന്തമാക്കിയത്. ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവായിരുന്നു അന്ന് മഞ്ഞപ്പടയ്ക്ക് വിജയത്തിലേക്കുള്ള വഴി ഒരുക്കിയത്.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മൂന്ന് ജയവും അഞ്ച് തോൽവിയുമാണ് ചെന്നൈയുടെ ഈ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം. അതേസമയം, ശക്തരായ ബൗളിംഗ് നിരയുണ്ടായിട്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്താണ്. ആറ് തോൽവിയും രണ്ട് ജയവുമാണ് ഹർദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും സമ്പാദ്യം.

Content highlight: IPL 2026: CSK vs MI matchday toss soon

dot image
To advertise here,contact us
dot image