

കഴിഞ്ഞദിവസം ജയ്പൂരില്‍ നടന്ന ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന്റേത്. മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരുതിയിലാക്കിയതും കെഎല്‍ രാഹുലിന്റെ ബാറ്റിങ് മികവായിരുന്നു. 40 പന്തില്‍ 75 റണ്‍സെടുത്ത താരം ഇന്നിങ്‌സിനെ മനോഹരമാക്കിയത് അഞ്ചുസിക്‌സും ആറു ഫോറുകളും നേടിയാണ്. ഡല്‍ഹിയെ വിജയത്തിനരികെയെത്തിച്ചാണ് താരം മടങ്ങിയത്. ഈ ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ഇതിനോടകം ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.
കഴിഞ്ഞദിവസത്തെ നേട്ടത്തോടെ, ആ ഐപിഎലില്‍ 433 റണ്‍സെടുത്ത് ഓറഞ്ച് ക്യാപും കെഎല്‍ രാഹുല്‍ സ്വന്തമാക്കി. ഒമ്പത് മത്സരങ്ങളില്‍നിന്നാണ് താരത്തിന്റെ 433 റണ്‍സെന്ന സമ്പാദ്യം. ഈ ഐപിഎല്‍ സീസണിലെ ആദ്യരണ്ടുമത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനം നടത്തിയ രാഹുല്‍, ഗുജറാത്തിനെതിരായ മത്സരത്തില്‍ 92 റണ്‍സെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 57 റണ്‍സെടുത്ത താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 37 റണ്‍സാണെടുത്തത്. പഞ്ചാബ് കിങ്‌സിനെതിരെയാണ് സെഞ്ചുറി നേടിയത്. പുറത്താകാതെ നേടിയത് 152 റണ്‍സ്. തൊട്ടടുത്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ തിളങ്ങാനായില്ലെങ്കിലും കഴിഞ്ഞദിവസം രാജസ്ഥാനെതിരെ 75 റണ്‍സെടുത്തതോടെ വീണ്ടും മികച്ച ബാറ്റിങ് ട്രാക്കിലായിരിക്കുകയാണ് താരം.
മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് കെഎല്‍ രാഹുലിനെത്തേടി പുതിയ റെക്കോഡ് വന്നെത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ 200 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറാണ് കെഎല്‍ രാഹുല്‍. ഓപ്പണിങ് ബാറ്ററായ കെഎല്‍ രാഹുല്‍ 112 മത്സരങ്ങളില്‍നിന്ന് 4851 റണ്‍സ് നേടിയിട്ടുണ്ട്. ആറ് സെഞ്ചുറികളും 39 അര്‍ധ സെഞ്ചുറികളും ഇതിനകം നേടി. ഇതിനിടെ 203 സിക്‌സറുകളും 433 ഫോറുകളും താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ മനോഹരമാക്കിയിട്ടുണ്ട്. അതേസമയം ഈ നേട്ടം കൈവരിക്കുന്ന ഐപിഎലിലെ മൂന്നാമത്തെ ഓപ്പണര്‍ കൂടിയാണ് കെഎല്‍ രാഹുല്‍. ക്രിസ് ഗെയില്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുന്‍ഗാമികള്‍. ക്രിസ് ഗെയില്‍ 326 സിക്‌സറുകളും വാര്‍ണര്‍ 210 സിക്‌സറുകളും നേടിയിട്ടുണ്ട്. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പട്ടികയിലുണ്ട്.
content highlights: KL Rahul sets a new record for most sixes; Indian star achieves a historic milestone in the IPL