

പതറിയയിടത്തുനിന്ന് റിയാന്‍ പരാഗും ഡൊണൊവന്‍ ഫെരേരയും രാജസ്ഥാനെ കൈപിടിച്ചുയര്‍ത്തിയെങ്കില്‍ നല്ല തുടക്കത്തിന്റെ ബലത്തില്‍ മത്സരം വരുതിയിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 226 റണ്‍സ് എന്ന ലക്ഷ്യം ഡല്‍ഹി മറികടന്നത് അഞ്ചുപന്ത് ബാക്കി നില്‍ക്കെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍. ടീമിന് ഏഴുവിക്കറ്റിന്റെ അത്യുജ്വല ജയവും. ഓപ്പണര്‍മാരായ പാത്തും നിസ്സങ്കയുടെയും കെഎല്‍ രാഹുലിന്റെയും ഇന്നിങ്‌സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തുണച്ചത്. 33 പന്തില്‍ 62 റണ്‍സെടുത്ത നിസ്സങ്ക, പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് നൂറ് പിന്നിട്ടിരുന്നു. കെഎല്‍ രാഹുല്‍ 40 പന്തില്‍ 75 റണ്‍സെടുത്തു. അഞ്ചുസിക്‌സറുകളുടെ അകമ്പടിയുണ്ടായിരുന്നു ഇന്നിങ്‌സില്‍. നിതീഷ് റാണ 33 റണ്‍സെടുത്തു. ട്രിസ്റ്റന്‍ സ്റ്റബ്‌സും (18), അശുതോഷ് ശര്‍മയും (25) ചേര്‍ന്നാണ് ജയിപ്പിച്ചത്. രാഹുല്‍-നിസ്സങ്ക ഓപ്പണിങ് കൂട്ടുകെട്ട് 57 പന്തില്‍ 110 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ 70 റണ്‍സെടുത്ത ഡല്‍ഹി, മിഡില്‍ ഓവറുകളില്‍ 114 റണ്‍സെടുത്ത് കരുത്തുപാകി. ഇതോടെ ജയത്തിലേക്ക് ഏറെ അടുത്ത ടീം പിന്നീട് അതിവേഗം വിജയത്തിലേക്കുമെത്തി.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളിനും വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. ആദ്യ പന്തില്‍ സിക്‌സറടിച്ച് തുടക്കമിട്ട യശസ്വി, അടുത്ത പന്തില്‍ ഔട്ടായി മടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 12 തെളിഞ്ഞപ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. സൂപ്പര്‍താരം വൈഭവ് സൂര്യവംശിയാണ് പുറത്തായത്. എന്നാല്‍ 50 പന്തില്‍ അഞ്ചുസിക്‌സും എട്ടുഫോറും ഉള്‍പ്പടെ 90 റണ്‍സെടുത്ത റിയാന്‍ പരാഗ് കളിയെ രാജസ്ഥാന് അനുകൂലമാക്കി. ആദ്യമായാണ് പരാഗ് ഈ സീസണില്‍ അര്‍ധശതകം തികച്ചത്. മോശം ഫോമിലുള്ള താരം വ്യാപക വിമര്‍ശനം നേരിടവെയാണ് മികച്ച ഇന്നിങ്‌സ് പിറന്നത്. ധ്രുവ് ജുറല്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 20 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ ഡൊണൊവന്‍ ഫെരേരയുടെ തകര്‍ത്താട്ടമാണ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തിലാക്കിയത്. 14 പന്തില്‍ ആറുസിക്‌സറുകളോടെ നേടിയത് 47 റണ്‍സ്. ശുഭം ദുബെ ആറ് റണ്‍സെടുത്തുപുറത്തായി. ജോഫ്ര ആര്‍ച്ചര്‍ ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഈ ഐപിഎലില്‍ ആദ്യമായി കളിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി ഡല്‍ഹിക്ക് കരുത്തേകി.
content highlights: KL Rahul and Pathum Nissanka lead the way; Delhi block Rajasthan's path with a clinical win