വെറും ഒരു 15-കാരനോട് ഇത്രയ്ക്ക് ആക്രോശം വേണോ? കെയ്ല്‍ ജാമിസണിനെതിരെ വിമര്‍ശനം

രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയാണ് കെയ്ല്‍ ജാമിസണ്‍ വൈഭവിനെതിരെ ആക്രോശിച്ചത്

വെറും ഒരു 15-കാരനോട് ഇത്രയ്ക്ക് ആക്രോശം വേണോ? കെയ്ല്‍ ജാമിസണിനെതിരെ വിമര്‍ശനം
dot image

രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണം നടത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെയ്ല്‍ ജാമിസണിനെതിരെ വിമര്‍ശനം. രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയായിരുന്നു കെയ്ല്‍ ജാമിസണിന്റെ ഓവര്‍ ആക്ഷന്‍. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ വൈഭവിനെ ബൗള്‍ഡാക്കിയ ശേഷം നടത്തിയ പ്രകടനമാണ് കെയ്ല്‍ ജാമിസണ്‍ അതിരുവിട്ട് ആഘോഷിച്ചത്. 15 വയസുകാരന്‍ താരത്തെ പുറത്താക്കിയതിന് ഇങ്ങനെ ആക്രോശിച്ച് ആഹ്ലാദിക്കണോ എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. കളിയിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ മനോഹരമായ ഇന്‍സ്വിങ് യോര്‍ക്കറിലൂടെയാണ് കെയ്ല്‍ ജാമിസണ്‍ സൂര്യവംശിയെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പന്ത് സൂര്യവംശിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയ ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

വിക്കറ്റിന് പിന്നാലെ ജാമിസണ്‍ രൂക്ഷമായ രീതിയിലാണ് സൂര്യവംശിയെ നോക്കി ആക്രോശിച്ചത്. ഈ പന്തിനു തൊട്ടുമുമ്പ് സൂര്യവംശി കെയ്ല്‍ ജാമിസണെ ഒരു ബൗണ്ടറി അടിച്ചിരുന്നു. ക്രിക്കറ്റില്‍ പുതുമുഖമായ വൈഭവ് സൂര്യവംശിയോട് ഇത്രയും രൂക്ഷമായി പെരുമാറേണ്ടിയിരുന്നോ എന്നാണ് ഉയരുന്നതില്‍ ഏറ്റവും വലിയ ചോദ്യം.

കെയ്ല്‍ ജാമിസണ്‍ നടത്തിയ പ്രകോപനപരമായ യാത്രയയപ്പിനെയും ക്രിക്കറ്റ് പ്രേമികള്‍ വിമര്‍ശിച്ചു. ഇത്തരം പ്രകോപന രംഗങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഉയരുന്ന അഭിപ്രായങ്ങളില്‍ ഏറെയും.


ഡല്‍ഹിക്കെതിരെ നാല് റണ്‍സ് മാത്രമാണ് വൈഭവ് എടുത്തത്. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ വണ്ടര്‍ കിഡ് മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ ഒട്ടേറെ റെക്കോഡുകളാണ് ഐപിഎലില്‍ താരത്തെ തേടി കാത്തിരിക്കുന്നത്.

content highlights: Criticism mounts against Kyle Jamieson: Was such a hostile reaction necessary against a 15 year old player

dot image
To advertise here,contact us
dot image