100 കോടി അടിക്കുമെന്ന് കരുതി, പക്ഷേ ഫ്ലോപ്പായി; ഒടിടി റിലീസിന് ഒരുങ്ങി പ്രദീപിന്റെ ലവ് ഇൻഷുറൻസ് കമ്പനി

70 കോടിക്ക് താഴെയാണ് സിനിമയുടെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ

100 കോടി അടിക്കുമെന്ന് കരുതി, പക്ഷേ ഫ്ലോപ്പായി; ഒടിടി റിലീസിന് ഒരുങ്ങി പ്രദീപിന്റെ ലവ് ഇൻഷുറൻസ് കമ്പനി
dot image

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സൈഫൈ റൊമാന്റിക് ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കമ്പനി. ലവ് ടുഡേ, ഡ്രാഗൺ, ഡ്യുഡ് സിനിമകളിലൂടെ തുടർച്ചയായി മൂന്ന് 100 കോടി ചിത്രങ്ങൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ലവ് ഇൻഷുറൻസ് കമ്പനി'യെ കണ്ടിരുന്നത്. എന്നാൽ ചിത്രം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.

മെയ് 6 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. 70 കോടിക്ക് താഴെയാണ് സിനിമയുടെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് പോലും തിരിച്ചുപിടിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പലയിടത്തും ചിത്രം വാഷൗട്ടായിരിക്കുകയാണ്. ഇതോടെ പ്രദീപിന്റെ കരിയറിലെ ആദ്യ ഫ്ലോപ്പ് എന്ന പേരും ‘ലവ് ഇൻഷുറൻസ് കമ്പനി' നേടികൊടുത്തിട്ടുണ്ട്.

അതേസമയം, സിനിമയുടെ തിരക്കഥ പലയിടത്തും പാളിപ്പോകുന്നുണ്ടെന്നും ലാഗ് അനുഭവപ്പെടുന്നുണ്ട് എന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു തീമിനെ അവതരിപ്പിച്ചതിൽ സംവിധായകൻ വിഘ്‌നേശ് ശിവന് കയ്യടി ലഭിക്കുന്നുണ്ട്.പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Content Highlights: Pradeep ranganadhan film love insurance kompany OTT streaming date announced

dot image
To advertise here,contact us
dot image