തുടരെ വിമര്‍ശനങ്ങളുടെ കൂരമ്പ്, കളത്തിന് പുറത്ത് വിവാദ നായകന്‍; ഒടുവില്‍ തകര്‍പ്പന്‍ പ്രകടനം

വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും വേഗം മടങ്ങിയപ്പോള്‍ രാജസ്ഥാനെ തോളിലേറ്റി നായകന്റെ പ്രകടനം

തുടരെ വിമര്‍ശനങ്ങളുടെ കൂരമ്പ്, കളത്തിന് പുറത്ത് വിവാദ നായകന്‍; ഒടുവില്‍ തകര്‍പ്പന്‍ പ്രകടനം
dot image

ഡല്‍ഹിക്കെതിരായ മത്സരത്തിനിറങ്ങുന്നത് വരെ ഈ ഐപിഎല്‍ സീസണില്‍ റിയാന്‍ പരാഗിന്റെ ഏറ്റവും മികച്ച സ്‌കോര്‍ പഞ്ചാബ് കിങ്‌സിനെതിരെ ന്യൂ ചണ്ഡീഗഡില്‍ അടിച്ചെടുത്ത 29 റണ്‍സായിരുന്നു. ബാറ്റിങ്ങില്‍ താളപ്പിഴവുകള്‍കൊണ്ട് ഏറെ വിമര്‍ശനം നേരിട്ട രാജസ്ഥാന്‍ റോയല്‍സ് നായകന്‍, കളിക്കളത്തിന് പുറത്തും വിവാദം നേരിട്ടു. ഐപിഎല്‍ മത്സരത്തിനിടെ ഇ-സിഗരറ്റ് വിലച്ചതാണ് കുഴപ്പമായത്. ഒടുവില്‍ ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിനെതിരേ ബിസിസിഐ നടപടിയെടുത്തു. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് കനത്ത പിഴയാണ് ശിക്ഷയായി വിധിച്ചത്. മാച്ച് ഫീയുടെ 25% ആണ് പിഴയായി വിധിച്ചത്. രാജസ്ഥാന്‍ നായകന്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയായിരുന്നു നടപടി. മാച്ച് ഫീയുടെ 25% തുക പിഴശിക്ഷയ്ക്ക് പുറമേ ഒരു ഡിമെറിറ്റ് പോയന്റും ചുമത്തിയതായി ബിസിസിഐ അറിയിച്ചു. താരങ്ങള്‍ക്കും ടീം ഒഫീഷ്യലുകള്‍ക്കുമുള്ള പെരുമാറ്റചട്ടത്തിലെ ലെവല്‍ വണ്‍ ലംഘിച്ചതായാണ് ബിസിസിഐ കണ്ടെത്തിയത്. മത്സരത്തിന് കളങ്കം വരുത്തുന്ന നടപടിയാണ് പരാഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പിഴയ്ക്ക് പുറമേ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും താരത്തിന് നല്‍കിയതായാണ് വിവരം. ഐപിഎല്ലില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് പരാഗ് വിവാദത്തില്‍പ്പെട്ടത്. ഡ്രസ്സിങ് റൂമില്‍ നിന്ന് ഇ-സിഗരറ്റ് വലിച്ചതാണ് വിവാദമായത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കേയാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വലിയ ചര്‍ച്ചയായി.

ഇതിന്റെയെല്ലാം കൂടെ റിയന്‍ പരാഗിന്റെ മോശം ഫോമും വലിയ ചര്‍ച്ചയായിരുന്നു. താരം മികച്ച ഫോമിലേക്കെത്താത്തത് രൂക്ഷമായ വിമര്‍ശനത്തിനും കാരണമായി. ചെന്നൈക്കെതിരെ 14, ഗുജറാത്തിനെതിരെ എട്ട്, മുംബൈക്കെതിരെ 20, ആര്‍സിബിക്കെതിരെ മൂന്ന്, ഹൈദരാബാദിനെതിരെ നാല്, കൊല്‍ക്കത്തയ്‌ക്കെതിരെ 12, ലഖ്‌നൗവിനെതിരെ 20, ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് എന്നിങ്ങനെയായിരുന്നു മറ്റു സ്‌കോറുകള്‍. അതിനിടെയാണ് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും വേഗത്തില്‍ മടങ്ങിയതോടെ പരാഗ് നേതൃത്വം ഏറ്റെടുത്ത് ബാറ്റുവീശിയത്. ഇത് ടീമിനും മുതല്‍ക്കൂട്ടായി.

Also Read:

50 പന്തില്‍ 90 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇന്നിങ്‌സില്‍ അഞ്ചുസിക്‌സുകളും എട്ടുഫോറുകളും അകമ്പടിയായി. ഒഠുവില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് ടീമിനെ രക്ഷിക്കാനും പരാഗിനായി.

content highlights: Amidst a storm of criticism and off-field controversies, finally answers with a stunning performance

dot image
To advertise here,contact us
dot image