

ആദ്യ പന്തില്‍ സിക്‌സറും അടുത്ത പന്തില്‍ ഔട്ടായി മടങ്ങിയ യശസ്വി ജയ്‌സ്വാള്‍ ആദ്യമൊന്ന് രാജസ്ഥാനെ അമ്പരപ്പിച്ചു. ഏറെ വൈകിയില്ല, സ്‌കോര്‍ ബോര്‍ഡില്‍ 12 തെളിഞ്ഞപ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. സൂപ്പര്‍താരം വൈഭവ് സൂര്യവംശി! രാജസ്ഥാന്‍ അത്രമേല്‍ പ്രതീക്ഷിച്ച ഇരുതാരങ്ങളും വീണെങ്കിലും യഥാര്‍ഥ നയാകന്റെ വരവും ടീമിനെ തോളിലേറ്റിയുള്ള മിന്നുന്ന പ്രകടനങ്ങള്‍ക്കുമാണ് ഇന്ന് ജയ്പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
50 പന്തില്‍ അഞ്ചുസിക്‌സും എട്ടുഫോറും ഉള്‍പ്പടെ 90 റണ്‍സെടുത്താണ് റിയാന്‍ പരാഗ് മടങ്ങിയത്. ആദ്യമായാണ് പരാഗ് ഈ സീസണില്‍ അര്‍ധശതകം തികച്ചത്. മോശം ഫോമിലുള്ള താരം വ്യാപക വിമര്‍ശനം നേരിടവെയാണ് മികച്ച ഇന്നിങ്‌സ് പിറന്നത്. ധ്രുവ് ജുറല്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 20 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഡൊണൊവന്‍ ഫെരേരയുടെ തകര്‍ത്താട്ടമാണ് സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തിലാക്കിയത്. 14 പന്തില്‍ ആറുസിക്‌സറുകളോടെ നേടിയത് 47 റണ്‍സ്. ശുഭം ദുബെ ആറ് റണ്‍സെടുത്തുപുറത്തായി. ജോഫ്ര ആര്‍ച്ചര്‍ ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഈ ഐപിഎലില്‍ ആദ്യമായി കളിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി ഡല്‍ഹിക്ക് കരുത്തേകി. കെയ്ല്‍ ജേമിസണും അക്‌സര്‍ പട്ടേലും നടരാജനും ഓരോവിക്കറ്റെടുത്തു.
content highlights: Delhi face a massive 226-run target after Parag and Ferreira's batting masterclass