

ഐ പി എല്ലിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് തിരിച്ചുവാങ്ങി സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ. മുംബൈ ഇന്ത്യൻസിനെതിരെ 24 പന്തിൽ 45 റൺസ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ് പട്ടികയിൽ അഭിഷേക് മുന്നിലെത്തിയത്. മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 425 റൺസാണ് അഭിഷേക് നേടിയത്. 400 റൺസാണ് വൈഭവ് സൂര്യവംശിക്കുള്ളത്. ഇന്നലെയാണ് അഭിഷേകിനെ മറികടന്ന് വൈഭവ് ലിസ്റ്റിൽ ഒന്നാമതായിരുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ സ്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് മുംബൈ നേടിയത്. റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി.
22 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 46 റൺസ് നേടിയ വിൽ ജാക്സ്, 15 പന്തിൽ 31 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യ, 17 പന്തിൽ 22 റൺസ് നേടിയ നമാൻ ധിർ എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി.
ഹൈദരാബാദിനായി പ്രഫുൽ ഹിൻഗെ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നുണ്ട്. 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ് എസ് ആർ എച്ച്.
content highlights: ipl-2026-abhishek-sharma-reclaims-orange-cap-from-vaibhav-suryavanshi