വെടിക്കെട്ട് സെഞ്ച്വറിയുമായി റിക്കിൽട്ടൻ; ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് കൂറ്റൻ ടോട്ടൽ

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് മുംബൈ നേടിയത്.

വെടിക്കെട്ട് സെഞ്ച്വറിയുമായി റിക്കിൽട്ടൻ; ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് കൂറ്റൻ ടോട്ടൽ
dot image

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൂറ്റൻ ടോട്ടലുമായി മുംബൈ ഇന്ത്യൻസ്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് മുംബൈ നേടിയത്.

റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി.

22 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 46 റൺസ് നേടിയ വിൽ ജാക്സ്, 15 പന്തിൽ 31 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യ, 17 പന്തിൽ 22 റൺസ് നേടിയ നമാൻ ധിർ എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. ഹൈദരാബാദിനായി പ്രഫുൽ ഹിൻഗെ രണ്ട് വിക്കറ്റ് നേടി.

മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്നും മുംബൈ ഇറങ്ങുന്നത്. ക്വിന്റണ്‍ ഡി കോക്കും പുറത്തായി.

റിക്കിള്‍ട്ടണ്‍ ടീമില്‍ തിരിച്ചെത്തി. വില്‍ ജാക്ക്‌സ് അരങ്ങേറി. റോബിന്‍ മിന്‍സിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. ശിവാംഗ് കുമാറിന് പകരം ഹര്‍ഷ് ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി.

content highlights: Ryan Rickelton century in ipl 2026 for mumbai vs hydarabad

dot image
To advertise here,contact us
dot image