

അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിയുന്ന രാജസ്ഥാൻ റോയൽസിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശിക്കെതിരെ വിചിത്ര ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്.
വൈഭവിന്‍റെ ബാറ്റിൽ പന്തിന്‍റെ പ്രഹരശേഷി കൂട്ടാൻ എഐ ചിപ്പ്' ഘടിപ്പിച്ചിട്ടുണ്ടെന്നും അവന്‍റെ ബാറ്റ് ലാബിൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്നുന്നും നിയാസ് പറഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ വൈഭവ് സെഞ്ച്വറി കുറിച്ചതിന് പിന്നാലെ 'സ്മാഷ് ഹിറ്റ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ്യായിരുന്നു നൗമാൻ നിയാസിന്‍റെ വിചിത്രമായ ആരോപണം.
ആലോചിച്ചു നോക്കൂ, ഈ കുട്ടി ആരാണ്?, അവന്‍റെ ബാറ്റ് ഒന്ന് പരിശോധിക്കണം. വാഡ ഉത്തേജകമരുന്ന് പരിശോധന നടത്തുന്നത് പോലെ അവന്‍റെ ബാറ്റും ഒരു ലാബിലേക്ക് അയക്കണം. അവൻ ബാറ്റിൽ ഒരു എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടാകാം. 15 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയധികം കരുത്തുണ്ടാകില്ല.
18 വയസൊക്കെ ആകുമ്പോഴാണ് ശരീരത്തില്‍ മസിലുകളൊക്കെ ഉണ്ടാകുന്നത്. 360 ഡിഗ്രിയിൽ പന്ത് അടിച്ചുപറത്തുന്ന ഇവർ മനുഷ്യനാണോ എന്ന് സംശയമുണ്ടെന്നും നൗമാൻ നിയാസ് പറഞ്ഞു.
ഹൈദരാബാദിനെതിരെ 36 പന്തിൽ 103 റൺസ് നേടിയ വൈഭവ് ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇന്നിംഗ്‌സിൽ 12 സിക്‌സറുകൾ പറത്തി ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് പേരിലാക്കി.
8 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ വൈഭവ്.
മിന്നും പ്രകടനവുമായി സീനിയർ ടീമിൽ അരങ്ങേറാൻ ലക്ഷ്യമിടുകയാണ് ഇപ്പോൾ താരം. ഇന്ത്യയ്ക്കായി യൂത്ത് കാറ്റഗറികളിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തുന്നത്.
content highlights: pakistan-cricket-critic-claims-vaibhav-suryavanshi-bat-has-ai-chip