

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ സ്വന്തം തട്ടകമായ ചെപ്പോക്കിൽ തകർത്തുവിട്ടതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.
സിഎസ്‌കെയുടെ 'വിസിൽ പോട്' ആന്തത്തിന്‍റെ പ്രതീകമായ മഞ്ഞ വിസിൽ കൈയ്യിലേന്തി വിമാനത്തിൽ ഇരിക്കുന്ന ചിത്രമാണ് ഗിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 'നന്ദി ചെന്നൈ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെന്നൈയിലെ കാണികളോട് നന്ദി പറയാനാണ് ഗിൽ ചിത്രം പങ്കുവെച്ചതെങ്കിലും, സിഎസ്‌കെയുടെ തട്ടകത്തിൽ വന്ന് അവരെ തോൽപ്പിച്ച ശേഷം അവരുടെ തന്നെ പ്രതീകം ഉപയോഗിച്ച് ഗിൽ പരിഹസിക്കുകയാണെന്നാണ് ആരാധകരുടെ ആരോപണം.
ഇന്നലെ ചെപ്പോക്കില്‍ ചെന്നൈക്കെതിരെ ഗുജറാത്ത് ആധികാരിക ജയമാണ് നേടിയത്. സിഎസ്‌കെ ഉയർത്തിയ 159 റൺസ് ലക്ഷ്യം 20 പന്തുകൾ ബാക്കിനിൽക്കെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.
46 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ സായ് സുദർശനാണ് ഗുജറാത്തിന്റെ വിജയശിൽപി. 74 റൺസ് നേടിയ തുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറർ.
content highlights: shubman-gill-yellow-whistle-celebration-csa-vs-gt-controversy-fans-clash