ഫിറ്റായിട്ടും ധോണി കളിക്കുന്നില്ല; 'തല'യെ ഗ്രൗണ്ടിൽ കാണാത്തത് ആ കാരണം കൊണ്ട്!

ധോണി ഇംപാക്ട് പ്ലെയറായി ടീമിലെത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഫിറ്റായിട്ടും ധോണി കളിക്കുന്നില്ല; 'തല'യെ ഗ്രൗണ്ടിൽ കാണാത്തത് ആ കാരണം കൊണ്ട്!
dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയക്കുതിപ്പ് തുടരുമ്പോഴും ആരാധകരുടെ ആശങ്കയായി നിൽക്കുന്നത് എം എസ് ധോണിയുടെ മടങ്ങിവരവ് വൈകുന്നതാണ്. എന്നാൽ ധോണി ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചുവെന്നും എന്നാൽ ടീമിലെ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് പ്ലേയിംഗ് ഇലവനിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് ധോണി കളിക്കാത്തതെന്നുമാണ് റിപ്പോര്‍ട്ട്.

നിലവിൽ ടീം മികച്ച ബാലൻസിലാണെന്നും ആ കോമ്പിനേഷൻ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ധോണിയുടെ നിലപാടെന്ന് സൂചനകൾ വ്യക്തമാക്കുന്നു. ധോണി ഇംപാക്ട് പ്ലെയറായി ടീമിലെത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഈ സാധ്യത പൂർണ്ണമായും തള്ളി.

ധോണി തിരിച്ചെത്തുകയാണെങ്കിൽ അത് വിക്കറ്റ് കീപ്പറായി തന്നെയായിരിക്കും. നെറ്റ്സിൽ അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. എങ്കിലും കാലിലെ പരിക്ക് കാരണം വിക്കറ്റുകൾക്കിടയിലെ വേഗത്തിലുള്ള ഓട്ടം എത്രത്തോളം സാധ്യമാകുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നൂറ് ശതമാനം സജ്ജമായാൽ മാത്രമേ അദ്ദേഹം കളത്തിലിറങ്ങൂവെന്ന് മൈക് ഹസി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിലെ ആദ്യ മത്സരത്തിന് തൊട്ടു മുമ്പ് മാർച്ച് 28-ന് പരിക്കേറ്റ ധോണിക്ക് ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ നഷ്ടമായിക്കഴിഞ്ഞു. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റോളിലും ഓപ്പണിംഗ് ബാറ്ററായും തിളങ്ങുന്ന സാഹചര്യത്തിൽ ധോണിയുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെങ്കിലും ആരാധകർ നിരാശയിലാണ്.

വാംഖഡെയിൽ മുംബൈക്കെതിരായ മത്സരത്തിന് മുന്നോടിയായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയത് വലിയ ആവേശം നൽകിയിരുന്നെങ്കിലും ധോണി കളിക്കാനിറങ്ങാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു.

content highlights: why ms dhoni missing gt vs csk match

dot image
To advertise here,contact us
dot image