IPL2026: ചെന്നെയ്‌ക്കെതിരെ ഗുജറാത്തിന് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ ടോസ് ഭാഗ്യം ഗുജറാത്തിന്

IPL2026: ചെന്നെയ്‌ക്കെതിരെ ഗുജറാത്തിന് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ഗുജറാത്ത് ടൈറ്റന്‍സിന്. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റുചെയ്യും.

ചെന്നൈ നിരയില്‍ ഉര്‍വില്‍ പട്ടേല്‍ ഇടംപിടിച്ചിട്ടുണ്ട്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

കളിച്ച ഏഴുമത്സരത്തില്‍ മൂന്നുമത്സരം ജയിച്ച ചെന്നൈ ആറുപോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. ഏഴുകളിയില്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.

content highlights: IPL 2026: Gujarat win the toss against Chennai, elect to bowl.

dot image
To advertise here,contact us
dot image