വാഴ 2 വിന് മുന്നിൽ ലാലേട്ടന്റെ തുടരും വീണു,മോഹൻലാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

മോഹൻലാല്‍ ചിത്രം തുടരുമിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് വാഴ 2

വാഴ 2 വിന് മുന്നിൽ ലാലേട്ടന്റെ തുടരും വീണു,മോഹൻലാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും
dot image

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കുന്നു. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ വാഴ 2 വിന് മുന്നിൽ മോഹൻലാൽ ചിത്രം വീണിരിക്കുകയാണ്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയാണ് വാഴ 2 മറികടന്നിരിക്കുന്നത്.

കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 119.50 കോടിയാണ് വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് ട്രെയ്‌ലർ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

വാഴയുടെ മൂന്നാംഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് അറിയിച്ചത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്.

Content Highlights: Vazha 2 has achieved a significant box office milestone by surpassing the lifetime collection of Mohanlal's film Thudarum. The film’s strong theatrical run and audience reception have helped it reach this record, making it one of the most talked-about successes in Malayalam cinema.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us